കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്മാരെ ഷണ്ഡീകരിക്കാൻ രഹസ്യ അറ; ബലാത്സംഗവും അവിടെ തന്നെ, സിബിഐയുടെ വെളിപ്പെടുത്തൽ...

  • By Desk
Google Oneindia Malayalam News

ചണ്ഡിഗഡ്: മാനഭംഗ കേസിൽ ജയിലിൽ കഴിയുന്ന ഗുർമീതി റാം റഹീം സിംഗിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിബിഐ. സിബിഐ കുറ്റപത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ഗുർമീതിന്റെ ആശ്രമത്തിലെ നാനൂറിലധികം വരുന്ന അന്തേവാസികളെ ഷണ്ഡീകരിച്ചുവെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി ഒന്നിനാണ് സിബിഐ കുറ്റ പത്രം സമർപ്പിച്ചത്.

<strong>ഗുണ്ട ബിനുവിനെ കണ്ടാൽ ഇനി പോലീസ് വെടിവെക്കില്ല; കീഴടങ്ങി, ഇനി ഗുണ്ടകൾക്കൊപ്പം ജയിലിൽ!</strong>ഗുണ്ട ബിനുവിനെ കണ്ടാൽ ഇനി പോലീസ് വെടിവെക്കില്ല; കീഴടങ്ങി, ഇനി ഗുണ്ടകൾക്കൊപ്പം ജയിലിൽ!

ആശ്രമത്തിലെ രഹസ്യ കേന്ദ്രത്തിലാണ് ഷണ്ഡീകരണ പ്രവർത്തനങ്ങൾ നടന്നത്. ഇതേ സ്ഥലത്ത് വച്ചാണ് ബലാത്സംഗങ്ങളും നടന്നിരുന്നതെന്ന് സിബിഐ വ്യക്തമാക്കുന്നു. ഗുർമീത് സിംഗിന്റെ മേൽ നോട്ടത്തിലാണ് ശസ്ത്രക്രിയകൾ നടന്നതെന്നും സിബിഐയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

വസ്തുവകകൾ എഴുതിയെടുത്തു

വസ്തുവകകൾ എഴുതിയെടുത്തു

അതേസമയം ഷണ്ഡീകരിക്കുന്ന അനുയായികളുടെ വസ്തുവകകൾ അവർ പോലും അറിയാതെ ഗുർ‌മീത് സിംഗ് എഴുതി വാങ്ങിയതായും സിബിഐ വെളിപ്പെടുത്തുന്നു. കുറ്റപത്രം സ്വീകരിച്ച കോടതി, ഗുർമീത് സിംഗിനും കേസിലെ മൂന്നാം പ്രതിയായ ഡോ. പങ്കജ് ഗാർഗിനും, എംപി സിംഗിനും നോട്ടീസ് അയച്ചു.

വീഡിയോ കോൺഫറൻസ്

വീഡിയോ കോൺഫറൻസ്

കുറ്റപത്രിത്തിൽ പ്രതി ചേർക്കപ്പെട്ട എംപി സിംഗിനെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കാനാണ് അംബാല ജയിൽ സൂപ്രണ്ടിന് കോടതി നിർദേസം നൽകിയിരിക്കുന്നത്. കേസിലെ മൂന്നാം പ്രതി ഡോ. പങ്കജ് ഗാർഗി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശം നൽകി. ദേരയിലെ അന്തേവാസികളെ ഷണ്ഡരാക്കുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ. പങ്കജ് ഗാർഗിയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

രണ്ട് കേസുകളിൽ 20 വർഷം ജയിൽ ശിക്ഷ

രണ്ട് കേസുകളിൽ 20 വർഷം ജയിൽ ശിക്ഷ

ദേരയിലെ മുൻ അന്തേവാസിയായ ഹാൻസ് രാജ് ചൗഹാനാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ‍ഞ്ചാബി-ഹരിയാന കോടതിയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രാം റഹീം സിംഗ് നിലവിൽ രണ്ട് കേസുകളിലായി സുനാരിയ ജയിലിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

ആയുധ കടത്തും

ആയുധ കടത്തും

കൊലപാതകം, ബലാത്സംഗം, നിർബന്ധിത ഷണ്ഡീകരണം തുടങ്ങിയ കേസുകൾക്ക് പുറമേ ആയുധക്കടത്തിലും ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതൊന്നും പോരാത്തതിന് സ്വന്തം കഥ പറയുന്ന മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന പേരില്‍ സിനിമയും റാം റഹീം പുറത്തിറക്കിയിട്ടുണ്ട്. സിക്ക് വംശജരെ അപമാനിക്കുവെന്ന് ആരോപിച്ച് സിക്ക് സംഘടനകള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

അറസ്റ്റ് ചെയ്തപ്പോൾ കലാപം

അറസ്റ്റ് ചെയ്തപ്പോൾ കലാപം

ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമമാണ് നടന്നത്. ആ സമയത്ത് 128 സ്ഥലങ്ങലിൽ കലാപം നടന്നിരുന്നു. അക്രമ സംഭവത്തിൽ 11 പേരായിരുന്നു കൊല്ലപ്പെട്ടത്.

English summary
A Central Bureau of Investigation (CBI) court in Panchkula has summoned rape convicts Dera Sacha Sauda chief Gurmeet Ram Rahim Singh and two others on February 28 in connection with a case involving alleged castration of several followers of the sect head. The court on Monday directed the Superintendent of Sunaria Jail in Rohtak district to produce Gurmeet Ram Rahim Singh through video conferencing. Ram Rahim Singh is currently undergoing a 20-year imprisonment in the Sunaria jail for raping two devotees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X