Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിഞ്ഞ സ്ത്രീകൾക്കും രക്ഷയില്ല; കണ്ടാൽ തീർന്നു, ബന്ധുവിന്റെ വെളിപ്പെടുത്തൽ

ദേരാ അനുയായികളെ കൂടാതെ പ്രശസ്ത മോഡിലുകളെയും ചലചിത്ര താരങ്ങളേയും ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന്ഗുർമീതിന്റെ ബന്ധു ഭൂപിന്ദർ സിങ് ഗോര വെളിപ്പെടുത്തി.

ദില്ലി: ദേരാ മേധാവി ഗുർമീതിനെതിരെ വെളിപ്പെടുത്തലുമായി ആൾദൈവത്തിന്റെ ബന്ധു. ദേരാ അനുയായികളെ കൂടാതെ പ്രശസ്ത മോഡിലുകളെയും ചലചിത്ര താരങ്ങളേയും ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന്ഗുർമീതിന്റെ ബന്ധു ഭൂപിന്ദർ സിങ് ഗോര വെളിപ്പെടുത്തി. ഹണിപ്രീതാണ് ഇതിനു ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതെന്നും ബന്ധു പറഞ്ഞു.

gurmeeth

പ്രശസ്ത മോഡലുകളേയും നടിമാരോയും ആശ്രമത്തിലേയ്ക്ക് ക്ഷണിക്കുകയും അല്ലെങ്കിൽ ഇവരേയും കൊണ്ട് മുംബൈയിലേയ്ക്ക് പരക്കുകയും ചെയ്യുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ യിവിയോടാണ് ഭൂപീന്ദർ സിങ് വെളിപ്പെടുത്തൽ നടത്തിയത്.

 ഗുർമീത് സ്ത്രീകളോടൊപ്പം

ഗുർമീത് സ്ത്രീകളോടൊപ്പം

ഗുർമീത് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് സ്ത്രീകളോടൊപ്പമാണ്. താരങ്ങളോടൊപ്പം 10-15 ദിവസങ്ങൾ മുംബൈയിലേയ്ക്കു പോകുമെന്നും ബന്ധുവെളിപ്പെടുത്തി.

ഗുർമീതിന്റെ മുന്നിൽ സ്ത്രീകളെ അയക്കാൻ പേടി

ഗുർമീതിന്റെ മുന്നിൽ സ്ത്രീകളെ അയക്കാൻ പേടി

വിവാഹിതരായ സ്ത്രീകളെ പോലും ലൈംഗികമായി ഗുർമീത് ഉപയോഗിച്ചിരുന്നു. തന്റെ ആശ്രമത്തിൽ ഒരിക്കൽ സന്ദർശിച്ച സ്ത്രിയെ ഗുർമീത് പിന്നെ കാണാറില്ലെന്നും ഗേര പറഞ്ഞു.

 കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ

കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ

ഗുർമീതിന്റെ സ്വഭാവം അറിഞ്ഞതോടെ കോൺഗ്രസ് നേതാവ് തന്റെ അനുയായികളെ അദ്ദേഹത്തിന്റെ മുന്നിലേയ്ക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും മുൻ കോൺഗ്രസ് നേതാവ് ഹാർമിന്ദർ സിംഗ് ജാസ്സി തന്നോടൊരിക്കൽ പറഞ്ഞിരുന്നതായും ഇയാൾ വെളിപ്പെടുത്തി.

ലൈംഗിക തൊഴിലാളികളുമായി ബന്ധം

ലൈംഗിക തൊഴിലാളികളുമായി ബന്ധം

ലക്ഷക്കണക്കിന് സ്ത്രീ അനുയായികളുടെ സാന്നിധ്യത്തിലും ഗുർമീത് ലൈംഗിക തൊഴിലാളികളുമായി മറയില്ലാതെ സംസാരിച്ചിരുന്നു.

ചുക്കൻ പിടിക്കുന്നത് ഹണീപ്രീത്

ചുക്കൻ പിടിക്കുന്നത് ഹണീപ്രീത്

ഗുർമീതിന്റെ എല്ലാ പ്രവർത്തികൾക്കും ചുക്കാൻ പിടിക്കുന്നത് ഹണിപ്രീതാണ്. വളർത്തച്ഛനു വേണ്ടി സ്ത്രീകളെ എത്തിച്ചു കൊടുക്കുന്നതും ഹണിപ്രീതായിരുന്നു.

 ഹണിപ്രീതിനെ കിട്ടിയാൽ സത്യം പുറത്ത്

ഹണിപ്രീതിനെ കിട്ടിയാൽ സത്യം പുറത്ത്

ഗുർമീതിനെ കുറിച്ചുള്ള എല്ലാ സത്യങ്ങളും അറിയാവുന്ന ഒരേ ഒരു വ്യക്തിയാണ് വളർത്തു മകൾ ഹണീപ്രീത്. ഇവരെ പോലീസിനു ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും. എന്നാൽ ഗുർമീത് ജയിലിലായതിനു പിന്നാലെ ഹണീപ്രീതിനെ ആരും കണ്ടിട്ടില്ല.

സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

ഹണീപ്രീത് ദില്ലിയിലുണ്ടെന്നുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകന്‍റെ വീടിന്‍റെ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ പര്‍ദയണിഞ്ഞ യുവതിയുടെ ദൃശ്യങ്ങളാണ് പോലീസിന് സംശയം ജനിപ്പിച്ചിരിക്കുന്നത്. അഭിഭാഷകന്‍റെ അയല്‍വാസിയാണ് സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുള്ളത്. ഹണിപ്രീത് ദില്ലിയിലെത്തിയെന്ന വിവരം പരസ്യമായതോടെ ഹണിപ്രീതിന് വേണ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് തിരച്ചില്‍ വ്യാപകമാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+