കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പൂജ അങ്ങ് ജയിലിൻ; ഗുര്‍മീതിന്റെ ആശ്രമത്തില്‍ സൈന്യം; ഓഫീസുകള്‍ പൂട്ടിച്ചു

കലാപം അടങ്ങുന്നു, വിശദമായ റിപ്പോര്‍ട്ട് ഇന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതികളില്‍

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: ബലാത്സംഗ കേസിൽ ഗുർമീത് റാം റഹീം കുറ്റക്കാരനെന്ന് വിധിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥയ്ക്ക് അയവ്. പഞ്ചാബിലും ഹരിയാനയിലും സ്ഥിതി നിയന്ത്രണവിധേയമാണ്. ദേര സച്ച സൌദുടെ മൂന്ന് ഓഫീസുകള്‍ പോലീസ് സീല്‍ ചെയ്തു. കുരുക്ഷേത്രയിലെ മൂന്ന് ഓഫീസുകളാണ് അടച്ചു പൂട്ടിയത്. സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് 15 ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രം വിളിച്ചു ചേര്‍ത്ത യോഗം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്‍റെ വസതിയില്‍ ആരംഭിച്ചു.

gumeeth ram raheem

സംഘർഷത്തിന് സർക്കാരിന്റെ പച്ചകൊടി? ഡിസിപിയുടെ പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വില സംഘർഷത്തിന് സർക്കാരിന്റെ പച്ചകൊടി? ഡിസിപിയുടെ പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വില

ഇതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ കേന്ദ്രം വിളിപ്പിച്ചിട്ടുണ്ട്. കലാപം നിയന്ത്രിക്കുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചയിലുണ്ടായ അതൃപ്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് സൂചനയുണ്ട്.

 ഉത്തരേന്ത്യ കത്തുന്നു

ഉത്തരേന്ത്യ കത്തുന്നു

ആൾ ദൈവം ഗുർമിത് റാം റഹീമിനെതിരെ വിധി വന്നതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘർഷം കത്തി പടരുകയായിരുന്നു. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിൽ ഗുർമിതിന്റെ അനുയായികൾ അഴിഞ്ഞാടുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഇതിന്റെ അലയടികൾ ഉണ്ടായിരുന്നു

സംഘർഷത്തിന് ശമനം

സംഘർഷത്തിന് ശമനം

ഇന്നലെ വിധി പ്രസ്തവത്തോടെ ആരംഭിച്ച പ്രക്ഷോഭം നിയന്ത്രണ വിധേയമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഗുർമീതിന്റെ ആശ്രമങ്ങൾ

ഗുർമീതിന്റെ ആശ്രമങ്ങൾ

ഗുർമീത് റാം റഹീമിന്റെ ധേര സച്ച സൗദൂടെ ആശ്രമങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ കുരുക്ഷേത്രയിലെ മൂന്ന് ഓഫീസുകൾ സീൽ ചെയ്തിട്ടുണ്ട്.

 സർക്കാരിന്റെ വീഴ്ച

സർക്കാരിന്റെ വീഴ്ച

ഹരിയാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് സംഘർഷം ഇത്രത്തോളം ഭീകരമാകാൻ കാരണം. സർക്കാരിന്റെ അനിശ്ചിതാവസ്ഥയാണ് ഇതിലൂടെ പ്രകടമാകുന്നത്. മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. കൂടാതെ സംസ്ഥനത്ത് പ്രക്ഷോഭം ആളിക്കത്തുമ്പോഴും സർക്കാർ മൗനം പാലിക്കുകയാണ് ചെയ്തത്.

 സർക്കാരിനെ വിമർശിച്ച് കോടതി

സർക്കാരിനെ വിമർശിച്ച് കോടതി

ഹരിയാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചണ്ഡീഗഢ് ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭകരുടെ മുന്നിൽ സർക്കാർ കിഴടങ്ങിയോയെന്ന് കോടതി ചോദിച്ചു

 മുഖമന്ത്രിയുടെ പച്ചകൊടി

മുഖമന്ത്രിയുടെ പച്ചകൊടി

നഗരം കത്തുമ്പോൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ട് മൗനം പാലിക്കുകയായിരുന്നോ എന്നും കോടതി ചോദിച്ചു.

 പോലീസിന്റെ പിഴവ്

പോലീസിന്റെ പിഴവ്

പോലീസിന്റെ വീഴ്ചയും സംഘത്തിന് ഒരുപരിധിവരെ കാരണമായിരുന്നു. പോലീസിന്റെ കൃത്യനിർവഹണ പിഴവു ഇവിടെ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

 കോടതി വിധി

കോടതി വിധി

ആൾ ദൈവം ഗുർമിത് റാം റഹീമിനെതിരെയുള്ള ബലാത്സംഗക്കേസിന്റെ വിധി വെള്ളിയാഴ്ചയായുരുന്നു പ്രസ്താവിച്ചത്. കേസിൽ ഗുർമീത് കുറ്റക്കാരനാമെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അനുയായികൽ സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുകയായിരുന്നു. പ്രക്ഷോഭത്തിൽ മുപ്പതിലേറെ പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 സൈന്യത്തിന്റെ ഇടപെടൽ

സൈന്യത്തിന്റെ ഇടപെടൽ

അക്രമം നിയന്ത്രിക്കാൻ സംസ്ഥാനത്ത പോലീസ് സേനക്ക് കഴിയാത്തതിനെ തുടർന്ന് സൈന്യവും അർധസൈനിക വിഭാഗങ്ങളും രംഗത്തെയിരുന്നു. സൈന്യത്തിന്റെ ഇടപെടൽ മൂലമാണ് സ്ഥിതി നിയന്ത്രണ വിധേയമായത്.

English summary
Panchkula, Sirsa and other parts of Haryana continued to be tense, but under control, a day after followers of Dera Sacha Sauda chief Gurmeet Ram Rahim Singh went on a rampage setting on fire buses, media OB vans, railway stations, train coaches and government buildings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X