കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ സ്റ്റൈൽ കിഡ്നാപ്പ്!! ചുവന്ന പെട്ടി സിഗ്നല്‍; ഗുർമീത് പെട്ടി പൊക്കി... പിന്നെയുണ്ടായത്

രക്ഷപ്പെടാനായി മെനഞ്ഞ തന്ത്രങ്ങളെല്ലാം പോലീസിന്റെ ജാഗ്രതയില്‍ പരാജയപ്പെടുകയായിരുന്നു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ഛണ്ഡിഗഢ്: ഗുർമീത് റാം റഹീമിനെതിരെ കോടതി ശിക്ഷ വിധിച്ചതിനു ശേഷം ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടുകള്‍. ഹരിയാന ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെകെ റാവുവിന്റേതാണ് വെളിപ്പെടുത്തല്‍. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ഗുര്‍മീതിനെ കടത്തി കൊണ്ടു പോവാന്‍ ആയുധങ്ങളേന്തിയ അനുയായികളെത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസിന്റെ തന്ത്രപൂര്‍വ്വമായ ഇടപെടലില്‍ മൂലം ആ ശ്രമം പരാജയപ്പെടുകയായിരുന്നു.

യോഗിയുടെ യുപിയിൽ ശിശുമരണം തുടര്‍ക്കഥയാകുന്നു; 3 ദിവസത്തിനിടെ മരിച്ചത് 61 കുഞ്ഞുങ്ങള്‍,കാരണം?യോഗിയുടെ യുപിയിൽ ശിശുമരണം തുടര്‍ക്കഥയാകുന്നു; 3 ദിവസത്തിനിടെ മരിച്ചത് 61 കുഞ്ഞുങ്ങള്‍,കാരണം?

gurmeeth

10 വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച ഉടനെ സംസ്ഥാനത്തങ്ങോളമിങ്ങോളം അക്രമം അഴിച്ചുവിടാനും ഗുര്‍മീത് അനുയായികള്‍ പദ്ധതിയിട്ടിരുന്നു. ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കുന്ന സിഗ്‌നല്‍ ആയിരുന്നുവെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നുണ്ട്.

കേസിൽ ഗൂഡാലോചന

കേസിൽ ഗൂഡാലോചന

ഗുർമീത് കേസിൽ വലിയ ഗുഡാലോചന നടന്നിരുന്നുവെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ.‘വിധി വന്നു കഴിഞ്ഞാല്‍ നടത്തേണ്ട കാര്യങ്ങളെ കുറിച്ച് വലിയ ഗൂഡാലോചന തന്നെ ഗുര്‍മീത് നടത്തിയിരുന്നു.

എല്ലാം ചുവന്ന പെട്ടിയിൽ

എല്ലാം ചുവന്ന പെട്ടിയിൽ

ഗുർമീതിന്റെ കയ്യിലുണ്ടായിരുന്ന ചുവന്ന പെട്ടി ആക്രമം അഴിച്ചുവിടാനുള്ള സിഗിനലായിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടന്‍ തന്നെ തന്റെ ചുവന്ന സ്യൂട്ട്‌കേസ് കൊണ്ടുവരാൻ ഗുർമീത് ആവശ്യപ്പെട്ടിരുന്നു. തന്റെ വസ്ത്രങ്ങള്‍ പെട്ടിയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. എന്നാല്‍ ചുവന്ന പെട്ടി തന്റെ അനുയായികള്‍ക്കായി അദ്ദേഹം കരുതിയ സിഗ്‌നല്‍ ആയിരുന്നു. പെട്ടി കൊണ്ടു വന്നതും അനുയായികള്‍ കോടതിക്ക് പുറത്ത് നിന്ന് പൊടുന്നനെ മുദ്രാവാക്യം വിളി തുടങ്ങി. ചുവന്ന പെട്ടിയിലൂടെ തന്റെ അനുയായികള്‍ക്ക് അക്രമത്തിനുള്ള സന്ദേശം നല്‍കുകയായിരുന്നു .

മകളുമായുള്ള കൂടിയാലോചന

മകളുമായുള്ള കൂടിയാലോചന

വിധി വരുന്നതിനു മുൻപ് ഗുര്‍പീതും മകളും കോടതി വരാന്തയിലിരുന്ന് ദീര്‍ഘനേരം സംസാരിച്ചപ്പോള്‍ തന്നെ പോലീസ് അത് വിലക്കിയിരുന്നു.എന്നാല്‍ അവര്‍ ആ നില്‍പ് തുടരുകയായിരുന്നു. ഇതിനു ശേഷമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ബുദ്ധിപൂർവ്വം നീങ്ങി പോലീസ്

ബുദ്ധിപൂർവ്വം നീങ്ങി പോലീസ്

ഗൂഡാലോചന മണത്തറിഞ്ഞതു പോലീസ് ഗുർമീതിനെ വഹിച്ചു കൊണ്ടുള്ള പോക്ക് ഇയാളുടെ സ്വന്തം വാഹനത്തില്‍ നിന്ന് പോലീസ് വാഹനത്തിലേക്ക് മാറ്റിയിരുന്നു. ഇതിനെ എതിർത്ത് കമാന്‍ഡോകള്‍ രംഗത്തു വരികയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നുവെന്ന് കെ കെ റാവു പറയുന്നു.

ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമം

ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമം

വിധി വന്നതിനു ശേഷം ജയിലിലേക്ക് പോയ ഗുർമീതിനെ രക്ഷിക്കാൻ ഒരു സംഘം ശ്രമിച്ചതായി പോലീസ് പറഞ്ഞു. തങ്ങളുടെ പിതാജിയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയുധധാരികളായ കമാന്‍ഡോകള്‍ ഈ വാഹനത്തില്‍ നിന്ന് പുറത്ത് ഇറങ്ങുകയായിരുന്നു.

പിന്നിൽ പോലീസ്

പിന്നിൽ പോലീസ്

ഗുര്‍മീതിനെ രക്ഷിക്കാന്‍ ആക്രോശിച്ചെത്തിയ കമാന്‍ഡോകള്‍ ഹരിയാന പോലീസിലുള്ളവരായിരുന്നു. എന്നാല്‍ കൂടുതല്‍ പോലീസ് സേനയെത്തി ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് തുറന്ന് സമ്മതിക്കുന്നുണ്ട്.

കമാന്‍ഡോകള്‍ക്കെതിരെ നടപടി

കമാന്‍ഡോകള്‍ക്കെതിരെ നടപടി

മെഷീന്‍ ഗണ്ണുകള്‍, പിസ്റ്റളുകള്‍, എന്നിവ കമാന്‍ഡോകളുടെ വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു . ഇവർക്കെതിരെ പോലീസ് കേസെടുത്തു.

English summary
Haryana’s Inspector General (IG) K. K. Rao confirmed that the security personnel of rape convict Gurmeet Ram Rahim Singh tried to help him escape as soon as he stepped out of the court, but were unsuccessful in their attempt due to the tight security arrangements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X