കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപ സാധ്യത: റാം റഹീമിന്റെ വിധി പറയാന്‍ ജയിലില്‍ പ്രത്യേക കോടതിയൊരുക്കുന്നു

റാം റഹീമിന്റെ വിധി ജയിലില്‍ പ്രഖ്യാപിക്കും

  • By Anwar Sadath
Google Oneindia Malayalam News

ഛണ്ഡീഗഡ്: കലാപസാധ്യത മുന്‍നിര്‍ത്തി ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ പീഢനക്കേസിലെ വിധിപ്രഖ്യാപനം ജയിലിലേക്ക് മാറ്റുന്നു. ഗുര്‍മീത് കഴിയുന്ന ജയിലിനെ താത്ക്കാലിക കോടതിയാക്കി മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഗുര്‍മിതിനെ തടവിലിട്ടിരിക്കുന്ന സുനൈരിയ ജില്ലാ ജയിലാണ് കോടതിയാക്കി മാറ്റുന്നത്.

ആക്രമണ സാധ്യതയുള്ളതിനാല്‍ ജഡ്ജിക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും വ്യോമ മാര്‍ഗം ജയിലിലെത്താന്‍ എല്ലാ സുരക്ഷാസൗകര്യങ്ങളും ഒരുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചശേഷം പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കലാപം പടര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ജയില്‍ കോടതിയാക്കി മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

photo-27-1503803920.jpg -Properties

ശിക്ഷ വിധിക്കുന്ന സമയത്ത് ഗുര്‍മിതിനെ ജയിലിലെ കോടതിയില്‍ ഹാജരാക്കും. നേരത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു. ക്രിമിനല്‍ ചട്ടം ഒമ്പത് (ആറ്) പ്രകാരമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജയില്‍ കോടതിയാക്കാനുള്ള തീരുമാനം വന്നത്. ഗുര്‍മീതിനെതിരായി ശിക്ഷ വരുമെന്ന് ഉറപ്പായതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 36 പേര്‍ മരിച്ചതായാണ് കണക്ക്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേമാണെങ്കിലും ശിക്ഷവിധിക്കുന്ന തിങ്കളാഴ്ച കലാപസാധ്യതാ മുന്നറിയിപ്പുണ്ട്.


English summary
Gurmeet Ram Rahim Singh's sentencing to be held in Rohtak jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X