റാം റഹീമിനോട് മലയാളികള്‍ക്കുള്ള വിരോധത്തിന് കാരണം ആ ബലാത്സംഗം മാത്രമല്ല.. ഈ ട്വീറ്റ് കൂടിയാണ്!!
ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ദേരാ സച്ചാ സൗദാ തലവന്‍ റാം റഹീം സിംഗിന്റെ പഴയൊരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബലാത്സംഗക്കേസ് പരിഗണിച്ച പ്രത്യേക സി ബി ഐ കോടതി സിംഗിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഈ ട്വീറ്റ് വാട്സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും പരക്കുന്നത്. 2002ല്‍ അനുയായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട കാര്യത്തിനൊന്നുമല്ല സോഷ്യൽ മീഡിയയിലെ മല്ലൂസ് സിംഗിനെതിരെ വാളെടുത്തിരിക്കുന്നത്. കേരളത്തിലെ ബീഫ് ഫെസ്റ്റുകളെക്കുറിച്ച് സിംഗ് നടത്തിയ ഒരു ട്വീറ്റിന്റെ പേരിലാണ് ഇത്. കേരളത്തിൽ ഒരു ബീഫ് പാർട്ടി നടന്നു എന്ന വാർത്ത കേട്ടാണ് സിംഗ് മാരകമായി ഞെട്ടിയിരിക്കുന്നത്. ഇത്തരം ക്രൂരതകളുടെ ഭാഗമായ കേരളക്കാരെ ഓർത്ത് സിംഗിന് നാണക്കേടും തോന്നുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം.

മുപ്പത്തയ്യായിരത്തോളം പേരാണ് സിംഗ് മെയ് 27ന് ഇട്ട പോസ്റ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം ക്രൂരത ചെയ്യുന്നവർക്ക് സ്പോട്ടിൽ തന്നെ ശിക്ഷ കൊടുക്കണം എന്നൊക്കെയാണ് സിംഗിന്റെ ട്വീറ്റിന് കിട്ടിയിരിക്കുന്ന കമന്റുകളിൽ പറയുന്നത്. ആയിരക്കണക്കിന് പേരാണ് ഇവിടെ കമന്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിമാർക്ക് നൽകുന്ന ഇസഡ് കാറ്റഗറി സുരക്ഷയുമായി പലതവണ കേരളത്തിൽ വന്ന് പോയ ചരിത്രവും സിംഗിന് ഉണ്ട് എന്നത് വേറെ കാര്യം.












Click it and Unblock the Notifications