ഗുർമീതിന്റെ ആശ്രമത്തിൽ മോഷണം; ആശ്രമം തൂത്തു വാരി, ഉടുപ്പും കിടക്കയും ചെരുപ്പും വരെ പോയി
കംബ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും മോഷ്ടിക്കപ്പെട്ടു.
ചണ്ഡിഗഡ്: ബലാത്സംഗ കേസിൽ ശിക്ഷ അനുഭവഭിക്കുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ ഝാജറിലെ ആശ്രമത്തിൽ മേഷണം. കംബ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും മോഷ്ടിക്കപ്പെട്ടു. ഓഗസ്റ്റ് 25 ന് ഗുർമീത് ജയിലിലായപ്പോൾ അനുയായികൾ ഒഴിഞ്ഞു പോയ ആശ്രമത്തിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശ്രമത്തിലെ വിവിഐപികൾക്ക് വേണ്ടി തയ്യാറാക്കിയ മുറികളിലാണ് മേഷണം നടന്നത്. ഇൻവട്ടർ, അതിന്റെ രണ്ട് ബാറ്ററികൾ, കംപ്യൂട്ടർ മോണിറ്റർ, , നാലു സിസിടിവി, ആംപ്ലിഫയർ, കിടക്കകൾ, വസ്ത്രം, ചെരുപ്പ് തുടങ്ങിയവയാണ് ആശ്രമത്തിൽ നിന്ന് മോഷണം പോയത്. ആശ്രമത്തിലുള്ള തന്റെ അനുയായികൾക്ക് പ്രാർഥിക്കാൻ വേണ്ടിയാണ് വസ്ത്രങ്ങളും പാദരക്ഷയും അവിടെ സൂക്ഷിച്ചിരുന്നത്.
ഗുർമീത് ജയിലിലായതോടെ ദേരാ സച്ചാ സൗദയുടെ സിർസയിലെ ആസ്ഥാനമുൾപ്പെടെ ഹരിയാനയിലും പഞ്ചാബിലുമുള്ള ആശ്രമങ്ങൾ പോലീസ് സീൽ ചെയ്തിരുന്നു.എന്നാൽ, ഝാജറിലെ ആശ്രമം അടച്ചുപൂട്ടിയിരുന്നില്ല. എന്നാൽ ഇവിടെ ദിവസേനെ കാലൽക്കാരൻ പരിശോധനയ്ക്കായി വരുമായിരുന്നു. ഇന്നു രാവിലെ ആശ്രമത്തിൽ എത്തിയപ്പോഴാണു വാതിലുകളും ജനലുകളുമെല്ലാം തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു












Click it and Unblock the Notifications