കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര ദര്‍ശനമെന്ന എസ്പിയുടെ വാദം പൊളിയുന്നു, മേല്‍നോട്ടക്കാരനെ വിളിച്ച് ഭീഷണിപ്പെടുത്തി

  • By Siniya
Google Oneindia Malayalam News

പത്താന്‍കോട്ട്: സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ വൈകി പോകുന്ന വഴിയാണ് തന്നെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതെന്ന് ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വിന്ദര്‍ സിങ്ങിന്റെ വാദം പൊളിയുന്നു. എന്നാല്‍ ഇദ്ദേഹത്തെ മുന്‍പൊരിക്കലും ക്ഷേത്രത്തില്‍ വന്നു കണ്ടിട്ടില്ലെന്ന് മേല്‍നോട്ടക്കാരന്‍ സോം പറഞ്ഞു.

എസ് പി സല്‍വിന്ദര്‍ സിങ് ഫോണില്‍ വിളിച്ച് തന്നോട് ക്ഷേത്രം അടയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. എസ്പി സന്ദര്‍ശനത്തിനായി വരുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ക്ഷേത്രം അടയ്‌ക്കേണ്ട സമയമായതിനാല്‍ താന്‍ അതിനെ എതിര്‍ത്തിരുന്നു. ഇതേ സമയം അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സോം പറഞ്ഞു.

salvindersingh

എസ്പിയുടെ കൂടെ സുഹൃത്തും പാചകകാരനും ഉണ്ടായിരുന്നു. എന്നാല്‍ ജ്വല്ലറിയുടെ ഉടമ അന്നത്തെ ദിവസം രണ്ടു തവണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അദ്ദേഹത്തെയും നേരത്തെ അവിടെ വന്നുകണ്ടിട്ടില്ലെന്നും സോം വെളിപ്പെടുത്തി.

ഭീകരര്‍ സ്ത്രീകളെ ഉപയോഗിച്ച് എസ് പിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയം ശക്തമായിട്ടുണ്ട്. അതേ സമയം സല്‍വിന്ദര്‍ സിങ്ങിനെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചനകള്‍.

English summary
gurudaspur sp not visit several times in temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X