കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മേയ്ക്കപ്പിനായി ഒരുമാസം ചെലവ് വരുന്നത് 80 ലക്ഷം രൂപ, വീഡിയോ, വാര്‍ത്തയ്ക്ക് പിന്നില്‍

  • By
Google Oneindia Malayalam News

ദില്ലി: രണ്ട് ലക്ഷത്തിന്‍റെ മൊഡാവോ വാച്ച്, ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ബുള്‍ഗരിയുടെ കണ്ണട, പതിനായിരങ്ങള്‍ വില വരുന്ന മോണ്ട് ബ്ലാങ്കിന്‍റെ പേനകള്‍, 65000 മുകളില്‍ വിലയുള്ള ഐഫോണിന്‍റെ വിവിധ മോഡലുകള്‍, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഡംബരങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്.

<strong>വെടിപൊട്ടിച്ച് യെദ്യൂരപ്പ!! 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്!!</strong>വെടിപൊട്ടിച്ച് യെദ്യൂരപ്പ!! 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്!!

സമാനമായി മറ്റൊരു പ്രചരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. മോദിയുടെ മേയ്ക്കപ്പിന് ഒരു മാസം 80 ലക്ഷമാണത്രേ ചിലവായത്. ഈ വാദത്തിനൊപ്പം ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണ്, നോക്കാം

 കെജരിവാളിന്‍റെ ആരോപണം

കെജരിവാളിന്‍റെ ആരോപണം

മോദിക്ക് അണിഞ്ഞൊരുങ്ങാന്‍ ഒരു ദിവസം പത്തുലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒരിക്കല്‍ ആരോപിച്ചത്.ഒരു പ്രാവിശ്യം ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് അദ്ദേഹം ഉപയോഗിക്കാറില്ലെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.

 വ്യാജ റിപ്പോര്‍ട്ടുകള്‍

വ്യാജ റിപ്പോര്‍ട്ടുകള്‍

മോദിയുടെ വസ്ത്രങ്ങള്‍ക്കായി ഭീമമായ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പോകുന്നുണ്ടെന്ന് ചില ആരോപമങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതെല്ലാം തെറ്റാണെന്ന് പിന്നീട് റിപ്പോര്‍ട്ടുണ്ടായിരുന്നു.

 ഹിമാലയന്‍ കൂണ്‍

ഹിമാലയന്‍ കൂണ്‍

അതേസമയം മോദിയുടെ ആഡംബര പ്രിയത്തെ കുറുച്ച് നേരത്തേയും പല വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മോദി കഴിക്കുന്നത് ഹിമാചലിലെ സ്പെഷ്യല്‍ കൂണ്‍ ആണെന്നും അതിന് കിലോകയ്ക്ക് 30,000 രൂപ വിലയാണെന്നുമൊക്ക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 മേയ്ക്കപ്പിനായി

മേയ്ക്കപ്പിനായി

ഇപ്പോള്‍ മോദിയുടെ മേയ്ക്കപ്പിനെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോദി മേയ്ക്കപ്പിനായി ഒരു മാസം 80 ലക്ഷം രൂപ ചിലവഴിക്കുന്നുണ്ടെന്നാണ് പ്രചരിക്കുന്നത്. വിവാരാവകാശ രേഖ പ്രകാരമാണ് ഈ കണക്ക് ലഭിച്ചതെന്നാണ് പ്രചരണം.

 80 ലക്ഷം

80 ലക്ഷം

ഇതിനൊപ്പം ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നുണ്ട്. വീഡിയോയില്‍ ചിലര്‍ മോദിയുടെ ശരീരത്തിന്‍റേയും വസ്ത്രത്തിന്‍റേയുമെല്ലാം അളവെടുക്കുന്നതായാണ് ഉള്ളത്.

 കോണ്‍ഗ്രസ് പേജില്‍

കോണ്‍ഗ്രസ് പേജില്‍

അലോക് തിവാരി ​എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പ്രചരിച്ചത്. ഇത വീഡിയോ ഗുരുഗ്രാം കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. ഇത് 2000 ത്തോളം പേരാണ് സോഷ്യല്‍ മീഡിയയില്‍ പിന്നീട് പങ്കുവെച്ചത്.

 വ്യാജമെന്ന്

വ്യാജമെന്ന്

എന്നാല്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ-ലണ്ടനിലെ തുസാദ്‌സ് മെഴുക് മ്യൂസിയത്തിലെ അധികൃതരാണ് മോദിയുടെ വസ്ത്രങ്ങളുടേയും ശരീരത്തിന്‍റേയുമെല്ലാം അളവെടുത്തത്.

 മെഴുക് മ്യൂസിയം

മെഴുക് മ്യൂസിയം

കഴിഞ്ഞ മാര്‍ച്ചിലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. ഇതിന്‍റെ ഫുള്‍ വീഡിയോ മ്യൂസിയം അധികൃതര്‍ യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. മേയ്ക്കപ്പിനായി 80 ലക്ഷം രൂപ ഉപയോഗിക്കുന്നുണ്ടെന്ന പ്രചരണവും വ്യാജമാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ

പ്രചരിക്കുന്ന വീഡിയോ

<strong>പ്രിയങ്കയുടെ നീക്കം, ബ്രാഹ്മണരും മുസ്ലീങ്ങളും ഒന്നിച്ചെത്തും! കോണ്‍ഗ്രസ് പൊളിച്ചടുക്കുമെന്ന് യോഗി</strong>പ്രിയങ്കയുടെ നീക്കം, ബ്രാഹ്മണരും മുസ്ലീങ്ങളും ഒന്നിച്ചെത്തും! കോണ്‍ഗ്രസ് പൊളിച്ചടുക്കുമെന്ന് യോഗി

English summary
Gurugram Congress shares fake video about modis makeup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X