വിഐപി നമ്പര്‍ പ്ലേറ്റുള്ള ആഡംബര കാറിലെത്തി മോഷണം; മോഷ്ടിച്ചത് ജി 20 ഉച്ചകോടിക്കായി എത്തിച്ച പൂച്ചട്ടികള്‍
മോഷണത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുക്കണം എന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുരുഗ്രാം: ജി 20 ഉച്ചകോടിക്കായി എത്തിച്ച പൂച്ചട്ടികള്‍ ആഡംബര കാറിലെത്തി മോഷ്ടിച്ചു. രണ്ട് പേരാണ് സംഭവത്തിന് പിന്നില്‍. ഇവര്‍ പൂച്ചട്ടികള്‍ എടുത്ത് കൊണ്ടുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. വി ഐ പി ലൈസന്‍സ് പ്ലേറ്റുള്ള ആഡംബര വാഹനത്തില്‍ എത്തിയ രണ്ട് പേരാണ് ചെടികള്‍ മോഷ്ടിച്ചത്.
ഇവര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ ഗുരുഗ്രാമില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കായി എത്തിച്ചതാണ് പൂച്ചട്ടികള്‍. ജി 20 ഉച്ചകോടിയുടെ പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നതിന് സമീപത്തായിരുന്നു പൂച്ചട്ടികള്‍ സൂക്ഷിച്ചിരുന്നത്.
കിയ കാറില്‍ ആണ് മോഷ്ടാക്കള്‍ എത്തിയത്. രാജ് വര്‍മ്മ എന്ന മാധ്യമപ്രവര്‍ത്തകനാണ് മോഷണത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്ക് വെച്ചത്. ട്വീറ്റില്‍ ഗുരുഗ്രാം പൊലീസിനേയും ഡെപ്യൂട്ടി കമ്മീഷണറെയും ടാഗ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ വൈറല്‍ ആയതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ജി-20 ഉച്ചകോടിയുടെ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ 39 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ മോഷ്ടാക്കള്‍െേക്കതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
മോഷണത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുക്കണം എന്നാണ് പലരുടേയും ആവശ്യം. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും എന്നും ഗുരുഗ്രാം മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി ജോയിന്റ് സി ഇ ഒ എസ് കെ ചാഹല്‍ പറഞ്ഞു.












Click it and Unblock the Notifications