കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ക്ലാസുകാരനെ കഴുത്തറുത്തു കൊന്ന സംഭവം: കള്ളന്‍ കപ്പലില്‍ തന്നെ, കണ്ണില്ലാത്ത ക്രൂരത!!

  • By നിള
Google Oneindia Malayalam News

ചണ്ഡീഗണ്ഡ്: ഹരിയാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ സ്‌കൂള്‍ ബസിന്റെ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 42 കാരനായ അശോക് കുമാറാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഗുര്‍ഗ്രാമിലുള്ള റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം നടന്നത്. പ്രദ്യുമന്‍ താക്കൂര്‍ എന്ന രണ്ടാം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്.

താന്‍ മൂത്രവിസര്‍ജ്ജനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കുട്ടി ടോയ്‌ലറ്റിനുള്ളിലേക്ക് കയറി വന്നെന്നും ഇത് ഇഷ്ടപ്പെടായ്കയാല്‍ ബസ് ടൂള്‍ കിറ്റിലുള്ള കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയും ചെയ്തെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പ്രകൃതിവിരുദ്ധ പീഡനം നടന്നിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു.

കണ്ണില്ലാത്ത ക്രൂരത

കണ്ണില്ലാത്ത ക്രൂരത

കുട്ടിയുടെ മുഖത്തും ചെവിയിലും മുറിപ്പാടുകളുണ്ട്. കഴുത്തറുത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. സുഹൃത്തിന്റെ പിറന്നാള്‍ ആഘോക്കാനുള്ള തയ്യാറെടുപ്പില്‍ ഏറെ സന്തോഷത്തോടെയായിരുന്നു കുട്ടി സ്‌കൂളിലേക്ക് വന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. അശോക് കുമാറിനെതിരെ കൊലപാതകക്കുറ്റത്തിനും ലൈംഗിക പീഡനക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

 ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്

ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്

അശോക് കുമാര്‍ പറയുന്ന കാരണത്തെ പോലീസ് കണ്ണടച്ചു വിശ്വസിക്കുന്നില്ല. കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടി
പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോളായിരിക്കാം കൊലപാതകം നടന്നതെന്നും ഫോറന്‍സിക് പരിശോധയില്‍ ഈ സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

ഞെട്ടിക്കുന്ന കാഴ്ചv

ഞെട്ടിക്കുന്ന കാഴ്ചv

വെള്ളിയാഴ്ച രാവിലെ 8.45 ഓടു കൂടി സ്‌കൂളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മൂത്രപ്പുരയില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ കത്തിവെച്ച് മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ നൂറുകണക്കിന് മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കൊണ്ടുപോകാനായി സ്‌കൂളില്‍ തടിച്ചുകൂടി.

നടുക്കത്തില്‍ മാതാപിതാക്കള്‍v

നടുക്കത്തില്‍ മാതാപിതാക്കള്‍v

സംഭവം നടന്ന അന്ന് പിതാവ് വരുണ്‍ താക്കൂറാണ് കുട്ടിയെ സ്‌കൂളില്‍ കൊണ്ടുചെന്ന് വിട്ടത്. സ്‌കൂളിനു മുന്നില്‍ ഇറക്കി വിടുമ്പോള്‍ അവന്‍ ഏറെ സന്തോഷവാനായിരുന്നവെന്ന് വരുണ്‍ താക്കൂര്‍ പറയുന്നു. ഒമ്പതുമണിക്ക് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇത് കൊലപാതകം തന്നെയാണെന്ന് സംശയിക്കുന്നതായും താക്കൂര്‍ പറഞ്ഞിരുന്നു.

സ്‌കൂള്‍ കെട്ടിടം തകര്‍ത്തു

സ്‌കൂള്‍ കെട്ടിടം തകര്‍ത്തു

രോഷാകുലരായ നാട്ടുകാര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചു തകര്‍ത്തിരുന്നു. സ്‌കൂളിനു മുന്നില്‍ തടിച്ചു കൂടിയ രക്ഷിതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചതോടെ പോലീസെത്തിയാണ് ഇവരെ ഒഴിപ്പിച്ചത്.

അന്വേഷണം

അന്വേഷണം

പ്രദ്യുമന്റെ സുഹൃത്തുക്കള്‍ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.

English summary
Gurugram schoolboy's death: Conductor arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X