കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുഡ്ഖയില്‍ കുടുങ്ങി തമിഴ്‌നാട്; വെട്ടിലായത് മന്ത്രിയും പോലീസ് മേധാവിയും!! നേരറിയാന്‍ സിബിഐ

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക സിബിഐ റെയ്ഡ്. ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. ആര്യോഗ്യമന്ത്രി സി വിജയ ഭാസ്‌കര്‍, പോലീസ് മേധാവി ടികെ രാജേന്ദ്രന്‍ എന്നിവരുടെ വസതികളിലും ഓഫീസിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്.

അടുത്തിടെ വിവാദമായ ഗുഡ്ഖ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ 40 സ്ഥലങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. സംസ്ഥാനസര്‍ക്കാരില്‍ ഞെട്ടലുണ്ടാക്കി സിബിഐ നടപടി. വളരെ രഹസ്യമായിട്ടായിരുന്നു സിബിഐ നീക്കം.

Pti

ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എസ് ജോര്‍ജിന്റെയും മുന്‍ മന്ത്രി രമണയുടെയും വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. നേരത്തെ കക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ക്ക് ബന്ധമുള്ള അഴിമതിയാണിത്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സി തന്നെ കേസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നുമാണ് ഡിഎംകെ കോടതിയല്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് കേസ് സിബിഐക്ക് കൈമാറിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഴിമതി പുറത്തായത്. ആദായ നികുതി വകുപ്പ് പാന്‍മസാല, ഗുഡ്ഖ നിര്‍മാണം നടത്തുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയായിരുന്നു. നികുതി വെട്ടിപ്പ് നടത്തിയ വ്യക്തിയുടെ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് 250 കോടിയുടെ വെട്ടിപ്പ് നടന്നെന്നാണ് കണക്കാക്കുന്നത്.

റെയ്ഡിനിടെ കണ്ടെത്തിയ ഡയറിയില്‍ പ്രമുഖരുടെ പേരുകളുണ്ടായിരുന്നു. മന്ത്രിയുടെയും പോലീസ് മേധാവിയുടെയുമെല്ലാം പേരുകള്‍. തുടര്‍ന്നാണ് ഉന്നതര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരം ലഭിച്ചത്. സംസ്ഥാനത്ത് 2013 മുതല്‍ നിരോധിച്ച ഉല്‍പ്പന്നങ്ങളാണ് പ്രതിയായ പാന്‍മസാല കമ്പനി മുതലാളി വിറ്റഴിച്ചിരുന്നത്.

English summary
Gutkha scam: CBI raids residences of Tamil Nadu health minister C Vijaya Baskar, DGP and others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X