കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടി മാംസത്തിന് നിരോധനം: നാഗാലാന്‍ഡ് സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് ഗുവാഹത്തി ഹൈക്കോടതി!!

Google Oneindia Malayalam News

ഗുവാഹത്തി: പട്ടികളുടെ മാംസത്തിന് നിരോധനമേര്‍പ്പെടുത്തിയ നാഗാലാന്‍ഡ് സര്‍ക്കാരിന്റെ തീരുമാനത്തെ സ്‌റ്റേ ചെയ്ത് ഗുവാഹത്തി ഹൈക്കോടതി. നാഗാലാന്‍ഡിലെ ലൈസന്‍സ്ഡ് ഇറച്ചി കച്ചവടക്കാരുടെ ഹര്‍ജിയിലാണ് കോടതിയുടെ സ്‌റ്റേ. അതേസമയം ഇതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതികരണം അറിയിച്ചിട്ടില്ല. ജൂലായ് നാലിനാണ് നായകളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്യാനോ നായ്ക്കളുടെ വില്‍പ്പനയോ ഡോഗ് മാര്‍ക്കറ്റുകളോ പാടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

1

റെസ്റ്റോറന്റുകളില്‍ പട്ടി മാംസം ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമായിരുന്നു നിരോധനത്തിന് കാരണം. മുന്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി നേരത്തെ നാഗാലാന്‍ഡില്‍ നായകളെ മാംസത്തിനായി ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ അവര്‍ ശക്തമായ പ്രചാരണവും നടത്തിയിരുന്നു. നാഗാലാന്‍ഡ് ചീഫ് സെക്രട്ടറിക്ക് ഡോഗ് ബസാറുകളും ഡോഗ് റസ്‌റ്റോറന്റുകളും നിരോധിക്കാന്‍ അഭ്യര്‍ത്ഥിച്ച് അവര്‍ ഇമെയിലും അയച്ചിരുന്നു.

നേരത്തെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനും സര്‍ക്കാരിനോട് നായകളെ കൊല്ലുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം സര്‍ക്കാര്‍ പട്ടി മാംസം നിരോധിച്ചതോടെ വലിയ പ്രതിഷേധവും നാഗാലാന്‍ഡില്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്തലും ഉയര്‍ന്നു. നാഗാലാന്‍ഡിലെ പല വിഭാഗങ്ങള്‍ക്കിടയിലും പട്ടികളുടെ ഇറച്ചി വളരെ പ്രചാരണത്തിലുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് വലിയ പ്രചാരം നേടിയിട്ടുണ്ട്.

അതേസമയം മരുന്നിനായും പട്ടിയിറച്ചി ഉപയോഗിക്കുന്നുണ്ട്. കൊഹിമ മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയിലുള്ള വ്യാപാരികളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കിയത്. തങ്ങളുടെ വ്യാപാരവും ജീവിതോപാധിയും നിരോധനത്തില്‍ ബാധിക്കപ്പെട്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ചീഫ് സെക്രട്ടറിക്ക് ഇത്തരമൊരു ഉത്തരവിറക്കാന്‍ അധികാരമില്ലെന്നും, ഭക്ഷ്യ സുരക്ഷാ നിയമം ഇക്കാര്യത്തില്‍ പാലിച്ചില്ലെന്നും വ്യാപാരികള്‍ ഹര്‍ജിയില്‍ പറഞ്ഞു. കോടതിയി ശീതകാല അവധിക്ക് ശേഷം വരുമ്പോഴാണ് അടുത്ത വാദം കേള്‍ക്കുക. അതുവരെയാണ് നിരോധനത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

English summary
guwahati hc stays nagaland government's ban on dog meat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X