കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്, ഗുവാഹട്ടിയില്‍ കോളേജ് അധ്യാപിക അറസ്റ്റില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ പാക്കിസ്താന് അനുകൂലമായി പ്രസ്താവന നടത്തുന്നവരെയും സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വനിതയെ ഗുവാഹട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഗുവാഹട്ടി ഐക്കോണ്‍ കോമേഴ്‌സ് കോളേജ് അധ്യാപികയെ ആണ് ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ആസാം പോലീസ് അറസ്റ്റ് ചെയ്തത്.

facebook

ഐക്കോണ്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയാണ് ഇന്ത്യന്‍ സൈന്യത്തിനെതിരെ വിവാദപരമായ നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പങ്കുവച്ചതിന് അറസ്റ്റിലായിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വീഴ്ച്ചയാണെന്നും സൈന്യത്തെ അധിക്ഷേപിച്ചുമുള്ള കുറിപ്പുകളും നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

45 ധീരന്മാര്‍ കൊല്ലപ്പെട്ടു. ഇത് യുദ്ധമല്ല, സെനികര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം കിട്ടാതെയാണ് മരിച്ചത്. ഇത് ഓരോ ഇന്ത്യന്റെ മനസിനെയും മുറിവേല്‍പ്പിക്കും. എന്നാല്‍ എന്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാശ്മീര്‍ താഴ് വരയില്‍ ചെയ്യാതിരുന്നത് , നിങ്ങള്‍ കാശ്മീരിലെ സ്ത്രീകളെ പീഡിപ്പിച്ചു, അവരുടെ കുട്ടികളെ വിഗലാംഗരാക്കി, കൊലപ്പെടുത്തി, അവിടുത്തെ പുരുഷന്മാരെ കൊലപ്പെടുത്തി, കാശ്മീരിലെ ജനതയെ നിങ്ങളുടെ മാധ്യമങ്ങള്‍ പൈശാചികരാക്കി, എന്നിട്ടും നിങ്ങള്‍ യാതോരു പകപോക്കലും പ്രതീക്ഷിച്ചില്ലേ, തീവ്രവാദം ഇസ്ലാമികമാകാം എന്നാല്‍ കര്‍മ്മം ഭാരതത്തിന്റെ സനാതന ധര്‍മ്മ ശാസ്ത്രത്തിന് അനുകൂലമാണ്. അത് ചവച്ചിറക്കു എന്നതായിരുന്നു പാപ്രി ബാനര്‍ജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഹര്‍ത്താലില്‍ വലഞ്ഞ് ജനം! രമേശ് ചെന്നിത്തലയുടെ ഹര്‍ത്താല്‍ പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധംഹര്‍ത്താലില്‍ വലഞ്ഞ് ജനം! രമേശ് ചെന്നിത്തലയുടെ ഹര്‍ത്താല്‍ പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം

പോസ്റ്റ് വൈറലാകുകയും നിരവധി പേര്‍ ബാനര്‍ഡജിയുടെ ഭാഷയെ വിമര്‍ശിക്കുകയും ചെയ്തു. പ്രതിഷേധം വ്യാപകമായതോടെ ഇവരെ ആസാം പോലീസ് അറസ്റ്റ് ചെയ്യ്തു. ഇതോടെ ഐക്കോണ്‍ കോളേജ് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.

English summary
Guwahatti College professor arrested for abusing Indian Army on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X