Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകുട്ടികളുടെ പടമെടുപ്പ് സ്ഥിരം പണിയാക്കിയ വിരുതൻ...! പിടികൂടിയപ്പോൾ ഇതാണ് സ്ഥിതി...! വീഡിയോ

കൊല്‍ക്കത്ത: കാലം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ചെറുതും വലുതുമായ അക്രമങ്ങള്‍ സ്ഥിരമായി നടക്കുന്നു. കമന്റടി മുതല്‍ കൊടും പീഡനം വരെ എല്ലാം നിത്യസംഭവങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പെണ്‍കുട്ടികള്‍ക്ക് മേല്‍ ആണുങ്ങളടങ്ങുന്ന സമൂഹത്തിനാകെ കൈവശാവകാശം ഉണ്ടെന്ന മട്ടിലാണ് ചിലരുടെ പ്രവര്‍ത്തനങ്ങള്‍. ശതരൂപ എന്ന പെണ്‍കുട്ടി തനിക്ക് ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം ഫേസ്ബുക്കില്‍ പോസ്‌റ്‌റ് ചെയ്തത് ചര്‍ച്ചയാവുകയാണ്. ഹൗറ മാല്‍ഡ ഇന്റന്‍സിറ്റി എക്‌സ്പ്രസിലെ സ്ഥിരം യാത്രക്കാരനായ പിന്റു മൊണ്ടല്‍ എന്നയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കുന്നത് പതിവാക്കിയ വ്യക്തിയാണ്.ഇത്തവണയും പതിവുപോലെ പണി തുടങ്ങിയപ്പോള്‍ പെണ്‍കുട്ടികള്‍ ഇടപെട്ടു. എന്നാലിയാള്‍ക്ക് യാതൊരു കൂസലും ഇല്ല. അത് തന്റെ അവകാശം എന്ന പോലെ ആയിരുന്നു പ്രതികരണം.

VIDEO

ട്രെയിനില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങിയപ്പോഴും ഇയാള്‍ ചിത്രങ്ങളെടുത്തു. ഇതോടെ പെണ്‍കുട്ടികള്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്റുവിനേയും കൊണ്ട് റെയില്‍വേസുരക്ഷാ സേനയുടെ ഓഫീസിലെത്തി. എന്നാല്‍ കേസിനൊന്നും പോകേണ്ട എന്നാണ് അവിടെ നിന്നും ലഭിച്ച് ഉപദേശം. കള്ളനെ കയ്യോടെ പിടിച്ചിട്ടും തൊണ്ടിമുതല്‍ ഹാജരാക്കിയിട്ടും ഇതാണ് നാട്ടിലെ അവസ്ഥ എന്ന് ശതരൂപ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിന്റെ വീഡിയോയും ശതരൂപ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+