കാമുകി ഉപേക്ഷിച്ചാല്‍ ആത്മഹത്യ ചെയ്യും, തെളിയിക്കാന്‍ കാമുകന്‍ ഫാനില്‍ തൂങ്ങി! പിന്നെ സംഭവിച്ചത്...
കാമുകി ഉപേക്ഷിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഫാനില്‍ തൂങ്ങിയ കാമുകന് കാമുകിക്കു മുന്നില്‍ തന്നെ ദാരുണാന്ത്യം.
മുംബൈ : കാമുകി ഉപേക്ഷിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഫാനില്‍ തൂങ്ങിയ കാമുകന് കാമുകിക്കു മുന്നില്‍ തന്നെ ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. തന്റെ വാക്കുകള്‍ വെറുംവാക്കല്ലെന്ന് കാണിക്കാനായി തൂങ്ങുന്നതിനിടെയാണ് 21കാരനായ സാന്‍മിത് റാണെ എന്ന യുവാവാണ് മരിച്ചത്.
അതേസമയം യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. യുവാവ് ആത്മഹത്യ ചെയ്യുമ്പോള്‍ കാമുകി ഒപ്പമുണ്ടായിരുന്നതും സംഭവം വീട്ടുകാരെ അറിയിക്കാതെ സുഹൃത്തുക്കളെ അറിയിച്ചതുമാണ് യുവാവിന്റെ മാതാപിതാക്കളില്‍ സംശയം ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സമീപവാസികളെ വിളിച്ചു
താന്‍ വീട്ടിലെത്തിയപ്പോള്‍ മകന്‍ മരിച്ചനിലയില്‍ താഴെ കിടക്കുന്നതാണ് കണ്ടതെന്ന് സാന്‍മിത്തിന്റെ അമ്മ സ്വാതി റാണെ പറയുന്നു. ഉടന്‍ തന്നെ സമീപവാസികളെ വിളിക്കുകയായിരുന്നുവെന്നും ഇവര്‍.

സുഹൃത്തിനെ വിളിച്ചത് പെണ്‍കുട്ടി
സംഭവത്തിനു പിന്നാലെ സാന്‍മിത്തിന്റെ കാമുകി സുഹൃത്തിനെ വിളിച്ച് പറഞ്ഞു. ഇയാളെത്തിയാണ് സാന്‍മിത്തിന്റെ ശരീരം തറയില്‍ കിടത്തിയത്.

കളിയായി തൂങ്ങി
തന്നെ ഉപേക്ഷിച്ച് പോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കളിയായിട്ടാണ് യുവാവ് തൂങ്ങിയതെന്നാണ് കാമുകി പോലീസിനോട് പറഞ്ഞത്. യാദൃശ്ചികമായിട്ടാണ് സാന്‍മിത്ത് മരിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടി അറിയിച്ചില്ല
അതേസമയം സാന്‍മിത്തിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. മകന്‍ മരിച്ച വിവരം പെണ്‍കുട്ടി തങ്ങളെ അറിയിച്ചില്ലെന്നും സുഹൃത്തിനെയാണ് ആദ്യം അറിയിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവസ്ഥലത്ത് നില്‍ക്കാതെ പെണ്‍കുട്ടി കടന്നുകളഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു.

വളരെ അധികം സന്തോഷം
സാന്‍മിത്ത് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മകന്‍ ഗോവയില്‍ പുതുവര്‍ഷം ആഘോഷിച്ചിട്ട് വന്നിട്ടേ ഉണ്ടായിരിന്നുള്ളുവെന്നും, കാര്‍ വാങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു മകനെന്നും അവര്‍ പറഞ്ഞു. മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിരുധധാരിയായ മകന്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് ആരംഭിച്ചിട്ടേ ഉള്ളൂവെന്നും അവര്‍ പറയുന്നു.

അതിനു ശേഷം കേസ്
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് പോലീസ്. പ്രഥമദൃഷ്ട്യാ കേസ് ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നു. യുവാവിന്റെ വീട്ടുകാരുടെയും കാമുകിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് കേസെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications