കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?

Google Oneindia Malayalam News

Recommended Video

cmsvideo
വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പകയോ? | Oneindia Malayalam

ബെംഗളൂരു: കഫേ കോഫിഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ വിജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം മംഗലാപുരത്തിനടത്തുളള നേത്രാവദി പുഴയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെടുത്തത്. സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെതിരെ ആരോപണങ്ങള്‍ ശക്തമാണ്. മരിക്കുന്നതിന് മുന്‍പ് സിദ്ധാര്‍ത്ഥ എഴുതിയതെന്ന് കണക്കാക്കപ്പെടുന്ന കത്തിലും ആദായ നികുതി വകുപ്പ് നടത്തിയ ഇടപെടലുകള്‍ തന്‍റെ പരാജയത്തിന് കാരണമായെന്ന് സിദ്ധാര്‍ത്ഥ കുറ്റപ്പെടുത്തിയിരുന്നു.

<strong>ലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ച</strong>ലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ച

സിദ്ധാര്‍ത്ഥിന്‍റേത് ആത്മഹത്യ ആണെന്നതാണ് പ്രാഥമിക നിഗമനമെങ്കിലും വന്‍ രാഷ്ട്രീയ പകപോക്കലാണ് കോഫി ഭീമന്‍റെ ജീവന്‍ എടുത്തതിന് കാരണമായതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കര്‍ണാടകയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായുള്ള സിദ്ധാര്‍ത്ഥയുടെ ബന്ധമാണ് ആദായ നികുതി വകുപ്പിന്‍റെ ഇടപെടലുകള്‍ക്ക് കാരണമായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

 ഗൗഡ വിഭാഗക്കാര്‍, അടുത്ത ബന്ധം

ഗൗഡ വിഭാഗക്കാര്‍, അടുത്ത ബന്ധം

കര്‍ണാടകത്തിലെ ഒരു വിവാദ കോണ്‍ഗ്രസ് നേതാവിന്‍റെ സ്ഥാപനങ്ങള്‍ പരിശോധിച്ചപ്പോഴാണ് കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥിന്‍റെ ചില ഇടപാടുകള്‍ ശ്രദ്ധയില്‍ പെട്ടതെന്നും അതാണ് സിദ്ധാര്‍ത്ഥിലേക്ക് അന്വേഷണം തിരിയാന്‍ കാരണമായതെന്നുമാണ് ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ആണ് ഈ കോണ്‍ഗ്രസ് നേതാവ് എന്നാണ് കണക്കാക്കപ്പെടുന്നത്. ഗൗഡ വിഭാഗത്തില്‍ നിന്നുള്ള വിജി സിദ്ധാര്‍ത്ഥയും ശിവകുമാറും തമ്മിലുള്ള ആത്മബന്ധമാണ് ആദായ നികുതി വകുപ്പിനെ സിദ്ധാര്‍ത്ഥയില്‍ എത്തിച്ചത്.

 ഡികെയുടെ രാഷ്ട്രീയ ഗുരു

ഡികെയുടെ രാഷ്ട്രീയ ഗുരു

സിദ്ധാര്‍ത്ഥിന്‍റെ ഭാര്യാപിതാവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ എസ്എം കൃഷ്ണ ഡികെയുടെ രാഷ്ട്രീയ ഗുരുവാണ്. ഈ ബന്ധമാണ് സിദ്ധാര്‍ത്ഥയും ഡികെയും തമ്മിലുള്ള അടുപ്പത്തിന് കാരണമായത്. സിദ്ധാര്‍ത്ഥയ്ക്ക് ഡികെ ശിവകുമാറുമായി നിരവധി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി ആദായ നികുതി വകുപ്പും വ്യക്താക്കുന്നു. ഡികെയ്ക്കെതിരെ നടത്തിയ അന്വേഷണം ഒടുവില്‍ സിദ്ധാര്‍ത്ഥയിലേക്കും തിരിയാന്‍ ഇത് കാരണമായി.

 ബിജെപിയുടെ മുഖ്യശത്രു

ബിജെപിയുടെ മുഖ്യശത്രു

കര്‍ണാടകത്തിലെ സമ്പന്നനും ശക്തനുമായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഡികെ ശിവകുമാര്‍. അഹമ്മദ് പട്ടേലിന്‍റെ രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ 2017 ഓഗസ്തില്‍ ജികെ ശിവകുമാര്‍ ബംഗളൂരു റിസോര്‍ട്ടില്‍ എത്തിച്ചിരുന്നു.ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ കര്‍ണാടകത്തില്‍ പുറത്ത് നിര്‍ത്തി ജെഡിഎസുമായി സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയതിന് പിന്നിലും ഡികെയുടെ തന്ത്രങ്ങളായിരുന്നു. ഇതാണ് ഡികെയുടെ ബിജെപിയുടെ പ്രധാന ശത്രുവാക്കി മാറ്റിയത്.

 സിദ്ധാര്‍ത്ഥയുടെ കുറിപ്പ്

സിദ്ധാര്‍ത്ഥയുടെ കുറിപ്പ്

ഒരാളെ പരിശോധിക്കുമ്പോള്‍ മറ്റുള്ളവരിലേക്ക് അന്വേഷണം വ്യാപിക്കുന്നത് സാധാരണ സംഭവമാണ്. ഡികെ ശിവകുമാറിന്‍റെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്തപ്പോഴാണ് സിദ്ധാര്‍‌ത്ഥയുമായുള്ള ഇടപാടുകളുടെ കൂടുതല്‍ രേഖകള്‍ ലഭിച്ചതെന്ന് ആദായ നികുതി വകുപ്പ് കര്‍ണാടക-ഗോവ മേഖലയിലെ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷ്ണര്‍ ബിആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹം ബുധനാഴ്ച സര്‍വ്വീസില്‍ നിന്നും വിരമിച്ചു. തന്‍റെ ആത്മഹത്യ കുറിപ്പില്‍ സിദ്ധാര്‍ത്ഥ ഒരു മുന്‍ ഡയറക്ടര്‍ ജനറലിനെതിരെ രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ബാലകൃഷ്ണനാണ് ഈ ഡയറക്ടര്‍. അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബാലകൃഷ്ണ നിഷേധിച്ചു.

 വകുപ്പിന്‍റെ വാദങ്ങള്‍ തള്ളി എംപി

വകുപ്പിന്‍റെ വാദങ്ങള്‍ തള്ളി എംപി

2017 ഓഗസ്റ്റിലാണ് ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ചന്ദ്രശേഖര്‍ സുകാപുരിയുടേയും വസതികളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ കഫേ കോഫി ഡേയും ശിവകുമാറിന്റെ സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വകുപ്പിന്‍റെ വാദങ്ങള്‍ തള്ളി ഡികെ ശിവകുമാറിന്‍റെ സഹോദരനും എംപിയുമായ ഡികെ സുരേഷ് രംഗത്തെത്തി.

 തിടുക്കം കാണിച്ചു

തിടുക്കം കാണിച്ചു

മൈന്‍ഡ്ട്രീ എന്ന കമ്പനയിലെ സിദ്ധാര്‍ത്ഥിന്‍റെ ഓഹരികള്‍ കണ്ടുകെട്ടാന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിടുക്കം കാണിച്ചതാണ് സിദ്ധാര്‍ത്ഥിനെ പ്രതിസന്ധിയിലാക്കിയതെന്ന് സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. മൈന്‍ഡ്ട്രീയില്‍ സിദ്ധാര്‍ത്ഥിന് 20.3 ശതമാനം ഓഹരികള്‍ ഉണ്ടായിരുന്നു. ഇത് വിറ്റ് കടം വീട്ടാനായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ പദ്ധതി. നിയമപ്രകാരം റെയ്ഡിന്‍റെ ആദ്യ ഘട്ടങ്ങളില്‍ ഓഹരികള്‍ കണ്ടുകെട്ടില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ തിടുക്കം കാണിക്കുകയായിരുന്നു.

 വലിയ ബാധ്യത

വലിയ ബാധ്യത

മൈന്‍ഡ്ട്രീയിലെ 74.9 ലക്ഷം ഓഹരികളാണ് ജനുവരിയില്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടിയത്. പിന്നീടത് വിട്ടു നല്‍കിയെങ്കിലും ഓഹരികള്‍ എല്‍ആന്‍ഡ്ടിക്കു വില്‍ക്കാനുള്ള നീക്കം ഇതോടെ തടസപ്പെടുകയും വലിയ ബാധ്യതകള്‍ക്ക് കാരണമാകുകയുമായിരുന്നു.

 നാല് പേര്‍ക്കെതിരെ

നാല് പേര്‍ക്കെതിരെ

79 പേര്‍ക്കെതിരെയാണ് ആദാന നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതില്‍ ശിവകുമാറിനും മറ്റ് നാല് പേര്‍ക്കും എതിരയെുള്ള കേസുകള്‍ കോടതിയിലാണ്. ആദായ നികുതി വകുപ്പ് ഡികെയുടേയും സിദ്ധാര്‍ത്ഥയുടേയും കേസുകള്‍ ബന്ധിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് ഡികെ ശിവകുമാറിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ഇപ്പോഴും കേസുകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

English summary
GVSs relation with DK Shivakumar is the reason behind incom tax raids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X