കടുവക്കൂട്ടില്‍ വിദ്യാര്‍ഥിയുടെ നഗ്നനൃത്തം
ഗ്വാളിയോര്‍: കുടവക്കൂട്ടില്‍ കയറി ഡിഗ്രി വിദ്യാര്‍ഥിയുടെ നഗ്നനൃത്തം. ഇന്‍ഡോറിലെ പ്രവൈറ്റ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ യശോനന്ദ കൗശികാണ് ഈ സാഹസിക പ്രവൃത്തിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കടുവക്കൂട്ടിലേക്ക് ചാടിക്കയറി ഇയാള്‍ സഞ്ചാരികളെ അമ്പരപ്പിച്ചത്. ഗ്വാളിയോര്‍ കാഴ്ചബംഗ്ലാവിലായിരുന്നു സംഭവം. ഷര്‍ട്ട് ഊരിയെറിഞ്ഞ ശേഷം ഇയാള്‍ വന്യമൃഗങ്ങള്‍ക്കിടെ ഓടി നടന്ന് നൃത്തം ചെയ്യാന്‍ തുടങ്ങിയത്രെ.

ഏതാണ്ട് 20 മീറ്ററോളം വരുന്ന മതില്‍ ചാടിക്കടന്നാണ് ഇയാള്‍ കടുവകളുടെ കൂട്ടില്‍ കയറിപ്പറ്റിയത്. ലവന്‍ എന്നും കുശന്‍ എന്നും പേരുള്ള രണ്ട കടുവകളാണ് കൂട്ടില്‍ ഉണ്ടായിരുന്നത്. എന്തോ ഭാഗ്യത്തിന് കടുവകള്‍ ഇയാളെ ആക്രമിക്കാതെ വിട്ടു.
ഏകദേശം അരമണിക്കൂറോളം ഇയാളുടെ സാഹസം തുടര്‍ന്നു. കാഴ്ചബംഗ്ലാവിലെ ജോലിക്കാര്‍ എത്തിയാണ് ഇയാളെ കടുവക്കൂട്ടില്‍ നിന്നും പിടിച്ചുമാറ്റിയത്. എന്തിനാണ് കൗശിക് ഇങ്ങനെ ചെയ്തതെന്ന് വീട്ടുകാര്‍ക്കും അറിയില്ല. മകന്‍ ഉറങ്ങിയിട്ട് മൂന്ന് നാല് ദിവസമായി എന്നാണ് കൗശികിന്റെ അച്ഛന്‍ പോലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications