കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സ് മാത്രമല്ല, തീവണ്ടിയും തള്ളി സ്റ്റാര്‍ട്ട് ചെയ്യാം

Google Oneindia Malayalam News

ഗ്വാളിയോര്‍: വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കുക എന്നാല്‍ അത്ര എളുപ്പമാണോ... ചിലപ്പോഴൊക്കെ ഇത്തിരി ബുദ്ധിമുട്ടായിരിയ്ക്കും. വല്ല കാറോ ജീപ്പോ , ഓട്ടോറിക്ഷയോ ഒക്കെ ആണെങ്കില്‍ വലിയ കുഴപ്പമില്ലാതെ അഡ്ജസ്റ്റ് ചെയ്യാം. എന്നാല്‍ തള്ളി സ്റ്റാര്‍ട്ട് ചെയ്യേണ്ടത് ഒരു തീവണ്ടിയാണെങ്കിലോ...!

ആരും ഒന്ന് സംശയിക്കും അല്ലേ. എന്നാല്‍ ഗ്വാളിയോറുകാര്‍ അങ്ങനെയൊന്നും പതറില്ല. അവര്‍ ചുമ്മാ ആ തീണ്ടിയങ്ങ് തള്ളി സ്റ്റാര്‍ട്ട് ചെയ്യും.

Train

ഗ്വാളിയോറിലൂടെ കടുന്നുപോകുന്ന മീറ്റര്‍ ഗേജ് പാളത്തിലാണ് തീവണ്ടി നിന്നു പോയത്. ഏറെ തിരക്കേറിയ ഒരു സ്ഥലമാണിത്. അങ്ങാടിയുടെ നടുവിലൂടെയാണ് തീവണ്ടിപ്പാത കടന്നുപോകുനനത്. അവിടെ വച്ച് തന്നെ വണ്ടി നിന്ന് പോവുകയും ചെയ്തു.

എന്‍ജിന്‍ ഡ്രൈവര്‍ ഏറെ ശ്രമിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു മണിക്കൂറോളം നഗരമധ്യത്തിലെ പാതയില്‍ തീവണ്ടി കുടുങ്ങി കിടന്നു. ഇതോടെ ഗതാക്കുരക്കും രൂക്ഷമായി.

കാര്യങ്ങള്‍ ഇത്രത്തോളമായിട്ടും റെയില്‍വേ അധികൃതര്‍ക്ക് കുലുക്കമൊന്നും ഉണ്ടായില്ല. പിന്നെ യാത്രക്കാര്‍ രണ്ടും കല്‍പിച്ച് പുറത്തിറങ്ങി തീവണ്ടി തള്ളി നീക്കാന്‍ തുടങ്ങി. അല്‍പം മീറ്ററുകള്‍ മുന്നോട്ട് തള്ളിക്കഴിഞ്ഞപ്പോള്‍ എന്‍ജിന്‍ ഡ്രൈവര്‍ക്ക് തീവണ്ടി സ്റ്റാര്‍ട്ട് ചെയ്യാനും കഴിഞ്ഞു.

എന്‍ജിന്‍ അമിതമായി ചൂടായതായിരുന്നു ഇടയ്ക്ക് വച്ച് നിന്ന് പോകാന്‍ കാരണമത്രെ. ഒരു മണിക്കൂറോളം വണ്ടി നിന്നപ്പോള്‍ എന്‍ജിന്‍ സ്വാഭാവികമായും തണുത്തിരുന്നു.

English summary
The narrow gauge train Kailaras-Sabalgadh stopped mid-way succumbing to engine failure due to overheating. The passengers took the matter into their own hands and pushed the train off the road.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X