Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണം; ലോക്‌സഭാ സെക്രട്ടറിയേറ്റിന് നോട്ടീസുമായി 193 എംപിമാര്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് സമര്‍പ്പിച്ചു. 193 പ്രതിപക്ഷ എം പിമാര്‍ ആണ് ഈ നീക്കത്തെ പിന്തുണച്ച് കൊണ്ട് നോട്ടീസില്‍ ഒപ്പ് വെച്ചിരിക്കുന്നത്. ഇതില്‍ 130 ലോക്സഭാ എം പിമാരും 63 രാജ്യസഭാ എം പിമാരും ഉള്‍പ്പെടുന്നു എന്ന് പിടിഐ വൃത്തങ്ങള്‍ പറയുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രമേയം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ലോക്സഭാ സെക്രട്ടേറിയറ്റിന് നോട്ടീസ് ലഭിച്ചു. നോട്ടീസിന്റെ സൂക്ഷ്മപരിശോധന പ്രക്രിയ ഉടന്‍ ആരംഭിക്കും. ഒപ്പിട്ടവരില്‍ ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരും ഉള്‍പ്പെടുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ ഔദ്യോഗിക ഭാഗമല്ലെങ്കിലും ആം ആദ്മി പാര്‍ട്ടിയും ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്.

Gyanesh Kumar

ചില സ്വതന്ത്ര എംപിമാരും നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. അതേസമയം മറ്റു പലരും പിന്തുണ നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടറിയേറ്റിന് ഒരു നോട്ടീസ് നല്‍കുന്നത് ഇതാദ്യമായാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പക്ഷപാതിത്വപരമായി പെരുമാറുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഗ്യാനേഷ് കുമാറിനെതിരെ ഏഴ് കുറ്റങ്ങള്‍ നോട്ടീസില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. 'ഔദ്യോഗിക പദവിയിലെ ഭാഗികവും വിവേചനപരവുമായ പെരുമാറ്റം', 'തെളിയിക്കപ്പെട്ട മോശം പെരുമാറ്റം', 'തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അന്വേഷണത്തെ മനഃപൂര്‍വ്വം തടസ്സപ്പെടുത്തല്‍', 'കൂട്ട വോട്ടവകാശ നിഷേധം' എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിപക്ഷം ഉദ്ധരിച്ച പ്രധാന വിഷയങ്ങളില്‍ ബീഹാറില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം കൈകാര്യം ചെയ്ത രീതിയും ഗ്യാനേഷ് കുമാറിനെ ഉള്‍പ്പെടുന്നു.

ഈ പ്രക്രിയ വോട്ടര്‍മാരുടെ വോട്ടവകാശ ലംഘനത്തിലേക്ക് നയിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചുവെന്നും നോട്ടീസില്‍ അവകാശപ്പെടുന്നു. ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിനായി നിരവധി സുപ്രീം കോടതി വിധികളും നോട്ടീസില്‍ ഉദ്ധരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ പലതവണ ഭരണകക്ഷിയായ ബി ജെ പിയെ സഹായിച്ചതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിട്ടുണ്ട്. എസ് ഐ ആര്‍ ബി ജെ പിക്ക് വേണ്ടി സ്വീകരിച്ച നടപടിയാണ് എന്നും ഇതിന് ഗ്യാനേഷ് കുമാര്‍ കൈയയച്ച് സഹായിച്ചിട്ടുണ്ട് എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+