'ഗ്യനാഷ് കുമാറിന് അധികകാലം മുന്നോട്ട് പോകാനാകില്ല';ഒരാളേയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി
ഇന്ത്യ സഖ്യത്തിൻ്റെ 'ജനകീയ വിചാരണ'യിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനും കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 13.3 കോടി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിലൂടെ 2024 ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷവും എൻഡിഎയും തമ്മിലുള്ള 3 ശതമാനം വോട്ട് വ്യത്യാസത്തേക്കാൾ കൂടുതലാണ് വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.
'ഗ്യനാഷ് കുമാറിന് അധികകാലം മുന്നോട്ട് പോകാനാകില്ല. വോട്ടർപട്ടിക ക്രമക്കേടിൽ ഉൾപ്പെട്ട ഒരാളെ പോലും അതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ അനുവദിക്കില്ല. ഈ കുറ്റകൃത്യത്തിൽ ഭാഗമായി നിരവധി പേരിൽ ഒരാൾ മാത്രമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ. നിങ്ങളെ ഒരാളെപ്പോലും രക്ഷപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. ഇന്ത്യ യൂണിയന് നേരേ ആക്രമണം നടതിയവരോടും ഇത് തന്നെയാണ് പറയാൻ ഉള്ളത്. ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് ഞങ്ങൾക്ക് അറിയാം, കൃത്യമായി തന്നെ അറിയാം', രാഹുൽ പറഞ്ഞു.

ഗ്യാനേഷ് കുമാറിനെതിരായ 'ജനകീയ വിചാരണ' ഒരു രാഷ്ട്രീയ ആയുധമാണ്, രാജ്യത്തെ ജനങ്ങളുടെ വോട്ടുകൾ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കെതിരായ ആയുധം, രാജ്യദ്രോഹത്തിന് ഗ്യാനേഷ് കുമാർ വിചാരണ നേരിടണം. ഇന്ന് രാജ്യസഭ പ്രതിപക്ഷ നേതാവിൻ്റെ വീട്ടിൽ രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്ക് ഒത്തുചേരേണ്ടി വന്നത് മറ്റെല്ലാം സംവിധാനങ്ങളും അവർക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടതുകൊണ്ടാണ്. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിനെ പൂർണമായി ഞാൻ അനുകൂലിക്കുന്നു. രാജ്യദ്രേഹത്തിന് കോടതിയിൽ അദ്ദേഹം വിചാരണ ചെയ്യപ്പെടണം, നീതി നടപ്പാക്കപ്പെടണം', രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ ഗ്യാനാഷേ കുമാറിനെതിരായ ജനകീയ വിചാരണ പരിപാടി സംഘടിപ്പിച്ചത്. ഖാർഗെയാണ് ഗ്യാനേഷിനെതിരെ പരിപാടിയിൽ പ്രമേയം അവതരിപ്പിച്ചത്. ആറ് കുറ്റങ്ങളാണ് ഗ്യാനേഷിനെതിരെ പ്രധാനമായും ഉയർത്തുന്നത്. വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടത്തി, 13.2 കോടി വോട്ടുകൾ ഇല്ലതാക്കി, പാർലമെൻ്റ് അനുമതി ഇല്ലാതെ ഫോം 6 തിരുത്തി, ഇസിനെറ്റ് വഴി വോട്ടർ പട്ടികയുടെ നിയന്ത്രണം കൈപ്പിടിയിലാക്കി, മറ്റ് രണ്ട് കമ്മീഷ്ണർമാരുടെ വയടപ്പിച്ചു, നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും താത്പര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചു എന്നിങ്ങനെയാണ് ഈ കുറ്റങ്ങൾ.


Click it and Unblock the Notifications
