ഗ്യാനേഷ് കുമാര്‍ ഫോം 6 ഏകപക്ഷീയമായി മാറ്റി, തെളിവ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സുപ്രീംകോടതി പരാമര്‍ശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ ഫോം 6 നിയമവിരുദ്ധമായും ഏകപക്ഷീയമായും മാറ്റി എന്ന് രാഹുല്‍ ആരോപിച്ചു. പുതിയ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച ഫോം 6-ന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ നിയമവിരുദ്ധവും ഏകപക്ഷീയവും പദവി ദുരുപയോഗം ചെയ്യുന്നതിന് തുല്യവുമാണെന്ന് രാഹുല്‍ ആരോപിച്ചു. എസ്‌ഐആര്‍ പ്രക്രിയയില്‍ ഉപയോഗിച്ച ഫോം 6-ന് സുപ്രീം കോടതി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടുകൊണ്ട് അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയും രാഹുല്‍ പങ്കുവെച്ചു.

Gyanesh Kumar

പുതിയ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഫോം 6, ഗ്യാനേഷ് കുമാര്‍ നിയമവിരുദ്ധമായും ഏകപക്ഷീയമായും മാറ്റി. ബിജെപിക്ക് ഗുണമുണ്ടാക്കാന്‍ അദ്ദേഹം തന്റെ പദവി ദുരുപയോഗം ചെയ്തു. ഈ മാറ്റം വരുത്തിയത് സംശയലേശമന്യേ തെളിയിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയുടെ പദവി ദുരുപയോഗം ചെയ്തതിന്റെ മറ്റൊരു തെളിവാണിത്,' അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന് നേരെയുള്ള ഈ ക്രിമിനല്‍ ആക്രമണത്തില്‍ പങ്കാളികളായ അദ്ദേഹവും മറ്റുള്ളവരും ഇതിന് മറുപടി പറയേണ്ടിവരും എന്നും രാഹുല്‍ പറഞ്ഞു. മൂന്നംഗ സമിതിയിലെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അംഗീകാരമില്ലാതെ പല തീരുമാനങ്ങളും എടുത്തുവെന്നാരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍, തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് തങ്ങള്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ആരാണ് ഫോം മാറ്റിയതെന്ന് കണ്ടെത്തുന്നതിനായി രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. നിയമത്തിന് അനുസൃതമല്ലാത്ത തീരുമാനങ്ങള്‍ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവര അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. അതിനിടെ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം അത്തരമൊരു നടപടി കൈക്കൊള്ളാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ നിയമവിരുദ്ധമായിട്ട് എന്തെങ്കിലും നടപടികള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ ഭാഗത്ത് നിന്നും ഉണ്ടായതായി കണ്ടെത്തിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നും റെക്കോഡുകള്‍ സമര്‍പ്പിച്ചാല്‍ ആരാണ് ഫോം 6ല്‍ മാറ്റം വരുത്തിയതെന്ന് പരിശോധിക്കും എന്നും കോടതി പറഞ്ഞു. തിരഞ്ഞെടപ്പ് കമ്മീഷന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഏകകണ്ഠമായോ അല്ലെങ്കില്‍ ഭൂരിപക്ഷ നിലപാടിന്റേയോ അടിസ്ഥാനത്തിലായിരിക്കണം എന്ന് കോടതി ചൂണ്ടിക്കാട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma