ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; പ്രതിപക്ഷവും സിജെപിയും സമരത്തിന്, ഒപ്പം നിയമ നടപടിയും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളും സിജെപിയും സന്നദ്ധസംഘടനകളും സമരവുമായി തെരുവിലിറങ്ങും. കൊക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം മുംബൈയിലെ ശിവാജി പാര്‍ക്കില്‍നിന്ന് ആരംഭിക്കും. ശേഷം രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികളും യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് ഉള്‍പ്പെടെ യുവജന സംഘടനകളും പ്രതിഷേധിക്കും. ഐസ ഉള്‍പ്പെടെ വിദ്യാര്‍ഥി സംഘടനകളും തെരുവിലിറങ്ങും. ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ ആര്‍ക്കും ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടില്ല. എങ്കിലും പിന്നോട്ടില്ലെന്നാണ് സംഘടനകളുടെ നിലപാട്.

gyanesg kumar remove cjp india alliance protest

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. മഹാരാഷ്ട്രയില്‍നിന്ന് സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കാനാണ് സിജെപി നീക്കം. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിച്ച ഡല്‍ഹി പോലിസ് ജന്തര്‍ മന്ദര്‍ പൂര്‍ണമായി അടച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനമായ നിര്‍വചന്‍ സദന് മുന്നിലും സുരക്ഷ ശക്തമാക്കി.

ഗ്യാനേഷ് കുമാറിന്റെ നിയമപരിരക്ഷ ഉള്‍പ്പെടെ ചോദ്യംചെയ്ത് പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് മറ്റൊരു വിവരം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐടി വിഭാഗം മേധാവി സീമ ഖന്നയുടെ ഇടപെടലുകള്‍ ദുരൂഹമാണെന്ന് പ്രതിപക്ഷം പറയുന്നു. ഐടി വിഭാഗത്തിന് കൂടുതല്‍ ഇടപെടാനുള്ള അധികാരം ആര് നല്‍കി എന്ന ചോദ്യവും ശക്തമാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഫോം 6ല്‍ നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്താന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ (ടിസിഎസ്.) ചുമതലപ്പെടുത്തിയത് ആരാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. ടിസിഎസിനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നോ, തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് ആരെങ്കിലും ഇത്തരം മാറ്റങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

ഫോം 6ല്‍ വരുത്തിയ മാറ്റം പുതിയ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്നാണ് നീക്കം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വോട്ടര്‍മാരെ ചേര്‍ക്കുന്നതിന് 2002ലെ വോട്ടര്‍ പട്ടികയില്‍ മാതാപിതാക്കള്‍, അല്ലെങ്കില്‍ അവരുടെ മാതാപിതാക്കള്‍ എന്നിവരുണ്ടാകണം എന്ന നിബന്ധന വച്ചതാണ് വിവാദമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma