'ഗ്യാനേഷ് കുമാർ രാജി വെക്കണം'; വീണ്ടും സമരഭൂമിയായി ഡൽഹി, എഎ റഹീം അടക്കമുളളവർ അറസ്റ്റിൽ

ന്യൂ ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും സമരമുഖത്തുണ്ട്.

ഇടതുപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ എഎ റഹീം, വി ശിവദാസൻ അടക്കമുളള സിപിഎം നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യേണ്ടതിന് പകരം തങ്ങളെയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് എഎ റഹീം പ്രതികരിച്ചു. ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ഐസ നേതാവ് നേഹ ബോറ, യോഗേന്ദ്ര യാദവ്, അഞ്ജലി ഭരദ്വാജ്, ദിപാങ്കര്‍ ഭട്ടാചാര്യ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പാറ്റ്‌ന, ജമ്മു, കൊല്‍ക്കത്ത, പഞ്ചാബ്, അസ്സം, അരുണാചല്‍ പ്രദേശ് അടക്കമുളളയിടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

Gyanesh Kumar

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങിയത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജി സമര്‍പ്പിക്കണമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുന്നത് കണ്ട് കൊണ്ട് മിണ്ടാതിരിക്കില്ലെന്നും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചു.

ഗ്യാനേഷ് കുമാറിന്റെ മുഖംമൂടിയണിഞ്ഞും കയ്യില്‍ വിലങ്ങ് ധരിച്ചും പ്രതീകാത്മകമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ചത്. അസ്സമില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പറ്റ്‌നയില്‍ നടന്ന പ്രതിഷേധം സംഘര്‍ഷഭരിതമായതോടെ പോലീസ് പ്രതിഷേധര്‍ക്കാര്‍ നേരെ ജലപീരങ്കി പ്രയോഗിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ വിവേക് ജോഷിയും സുഖ്ബീര്‍ സിംഗ് സന്ധുവും 10 മാസങ്ങള്‍ക്കിടെ 14 തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും എസ്‌ഐആറിലേത് അടക്കമുളള തീരുമാനങ്ങള്‍ ഇവര്‍ അറിഞ്ഞിരുന്നില്ലെന്നുമുളള ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുളളില്‍ രാജി വെച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുന്നറിയിപ്പ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലും വാരണാസിയിലും പങ്കെടുക്കേണ്ടിയിരുന്ന പരിപാടികള്‍ മാറ്റി വെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma