'ഗ്യാനേഷ് കുമാര്‍ ഉടൻ രാജി വെക്കണം', കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്, ചതിയനെന്ന് രാഹുൽ ഗാന്ധി

ന്യൂ ഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. വെള്ളിയാഴ്ച പിസിസികളുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകളിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണം എന്നാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നത്.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. വോട്ടുകള്‍ മോഷ്ടിക്കപ്പെടുകയാണെന്നും ഗ്യാനേഷ് കുമാര്‍ ചതിയൻ ആണെന്നും രാജി വെക്കണമെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

ഇന്ത്യയിലെ ജനാധിപത്യം തകര്‍ക്കപ്പെടുന്നത് നോക്കി കോണ്‍ഗ്രസ് മൗനമായിരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 30 വര്‍ഷം ബിജെപി ഭരിക്കുമെന്നും 400ന് മുകളില്‍ സീറ്റുകള്‍ നേടുമെന്നും നരേന്ദ്ര മോദിയും അമിത് ഷായും പറഞ്ഞതിനെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധി, ഒരു ജനാധിപത്യ രാജ്യത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കെ ഒരു നേതാവിനും സാധാരണ ഇങ്ങനെ പറയാനുളള ആത്മവിശ്വാസം ഉണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി.

Gyanesh Kumar

'ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ഇന്ദിരാ ഗാന്ധി പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുളളില്‍ കടുത്ത ഭരണവിരുദ്ധ വികാരം സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയുളളവര്‍ക്ക് ഇതാണ് സംഭവിക്കാറുളളത്. എന്നാല്‍ എന്തോ ചില കാരണങ്ങളാണ് മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും അത് സംഭവിക്കുന്നില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു.

'50 വര്‍ഷത്തോളമായി ഹരിയാനയില്‍ പാര്‍ട്ടികള്‍ മാറി മാറിയാണ് ഭരിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ പൊടുന്നനെ ഭരണവിരുദ്ധ വികാരം അപ്രത്യക്ഷമായി. മഹാരാഷ്ട്രയിലും അത് പോലെ തന്നെ. ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും മാറി മാറി ഭരിച്ചിരുന്നതാണ്. പെട്ടെന്ന് അതും അപ്രത്യക്ഷമായി. ഇതൊരു അടിസ്ഥാനപരമായ ചോദ്യമായി മാറിയിരിക്കുകയാണ്. ഒരു നേതാവിന്റെ ജനപ്രീതി മനസ്സിലാക്കാം, സര്‍ക്കാരിന്റെ പ്രകടനം മനസ്സിലാക്കാം. പക്ഷേ ഭരണവിരുദ്ധത അപ്രത്യക്ഷമാകുന്നത് മനസ്സിലാകുന്നില്ല', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2024ലെ പൊതുതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നുവെന്നത് 100 ശതമാനം ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഗ്യാനേഷ് കുമാറിനെതിരെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. താനും ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്, അവ അവഗണിക്കപ്പെട്ടു'. പാര്‍ലമെന്റിലിരിക്കുന്ന എംപിമാര്‍ മോഷ്ടിക്കപ്പെട്ട വോട്ടുകള്‍ കൊണ്ട് അവിടെ എത്തിയവരാണെന്നും അവരുണ്ടാക്കുന്ന നിയമങ്ങള്‍ നിയമവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജി വെക്കണം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് രാജ്യത്തിന് എതിരെയാണ്. ഇത് ഭരണഘടനയ്ക്ക് നേരെയുളള ആക്രമണം' ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയം അറിയില്ലെന്നും ജനാധിപത്യപരമായ വഴികളിലൂടെ പിന്തുണ നേടാന്‍ സാധിക്കാത്തതിനാല്‍ അസ്വസ്ഥനായിരിക്കുകയാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma