'ഗ്യാനേഷ് കുമാറിനെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണം';പ്രമേയം അവതരിപ്പിച്ച് മല്ലികാർജ്ജുൻ ഖാർഗെ

ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്താമക 'പൊതുവിചാരണ' പരിപാടിയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം അവതരിപ്പിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഗ്യാനേഷിനെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും താത്പര്യത്തിന് അനുസരിച്ചാണ് ഗ്യാനേഷ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വോട്ട് മോഷണം നടത്തിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.

'വോട്ടവകാശം ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് . അതിന്ന് കടുത്ത ഭീഷണിയിലാണ്. ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നിർദേശത്തിന് അനുസരിച്ചാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ പ്രവർത്തിക്കുന്നത്', പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു.

ghar-

അധികാരം നിലനിർത്താൻ പലവിധത്തിലുള്ള ഗൂഢാലോചനകളും ഭരണകുടം നടത്തുകയാണ്. എം.പിമാരെ കടത്തുന്നു, രാഷ്ട്രീയ പാർട്ടികളെ ഇല്ലാതാക്കുന്നു, സർക്കാരിനെ അട്ടിമറിക്കുന്നു, ഇലക്ട്രൽ ബോമ്ട് സ്കീം, ഇഡി, സിബിഐ എന്നിവരെ ഉപയോഗിച്ച് ഭയപ്പെടുത്തുന്നു, ഇപ്പോഴിതാ വോട്ട് മോഷണവും നടത്തുന്നു', ഖാർഗെ കുറ്റപ്പെടുത്തി.

'രാജ്യത്തെ 60 ശതമാനത്തിലധികം വരുന്ന ജനങ്ങളുടെ പ്രതിനിധികൾ ഡൽഹിയിൽ ഒത്തുചേർന്നിരിക്കുകയാണ്. ഭരണഘടനയുടെ 326ാം അനുച്ഛേദം ഉറപ്പ് നൽകുന്ന സാർവ്വത്രിക വോട്ടവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഉയർത്തിപിടിച്ചുകൊണ്ടാണ് ജനപ്രതിനിധികൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നത്, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ നടപടികൾ കാരണം അതിന്ന് വലിയ ഭീഷണിയാണ് നേരിടുന്നത്. അതുകൊണ്ട് താഴെ പറയുന്ന കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കുകയാണ്', ഗ്യാനേഷ് കുമാർ പറഞ്ഞു.

ആറ് കുറ്റങ്ങളാണ് ഗ്യാനേഷിനെതിരെ പ്രധാനമായും ഉയർത്തുന്നത്. വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടത്തി, 13.2 കോടി വോട്ടുകൾ ഇല്ലതാക്കി, പാർലമെൻ്റ് അനുമതി ഇല്ലാതെ ഫോം 6 തിരുത്തി, ഇസിനെറ്റ് വഴി വോട്ടർ പട്ടികയുടെ നിയന്ത്രണം കൈപ്പിടിയിലാക്കി, മറ്റ് രണ്ട് കമ്മീഷ്ണർമാരുടെ വയടപ്പിച്ചു, നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും താത്പര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചു എന്നിങ്ങനെയാണ് ഈ 6 കുറ്റങ്ങൾ.

രാജാജി മാർഗിലുള്ള ഖാർഗെയുടെ വസതിയിലാണ് പൊതുവിചാരണ പരിപാടി നടക്കുന്നത്. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മോക്ക് പാർലമെൻ്റ് എന്ന പേരിലാണ് ആദ്യം പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ പാർലമെൻ്റിനെ പരിഹസിക്കുന്ന തരത്തിലേക്ക് പോകാനാഗ്രഹിക്കില്ലെന്ന് വ്യക്തമാക്കി പരിപാടിയുടെ രൂപവും പേരും മാറ്റുകയായിരുന്നു.

പൊതുവിചാരണ പരിപാടിയിൽ 19 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ സംസാരിക്കും. എല്ലാവർക്കും അഞ്ച് മിനിറ്റ് വീതമാണ് അനുവദിക്കുക. സമാജ്വാദി പാർട്ടിക്കും തൃണമൂൽ കോണ്‍ഗ്രസിനും 10 മിനിറ്റുകൾ വീതം അനുവദിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്കും സംസാരിക്കാൻ അവസരം ലഭിക്കും. സമൂഹത്തിൽ നിന്നുള്ള മൂന്ന് പേർക്ക് കൂടി സംസാരിക്കാനാകും. അതായത് ആകെ 30 പേരാണ് യോഗത്തിൽ സംസാരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma