ഗ്യാന്‍വാപി മസ്ജിദ് കേസ്: ശിവലിംഗം കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന അപേക്ഷ തള്ളി കോടതി
വാരാണസി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗും ശാസ്ത്രീയ അന്വേഷണവും വേണമെന്ന ഹിന്ദു പക്ഷത്തിന്റെ ആവശ്യം വാരണാസി കോടതി തള്ളി. ശിവലിംഗത്തിന് സമാനമായ വസ്തുവിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണണെന്ന ആവശ്യമാണ് കോടതി തള്ളിയത്.

ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താന്‍ അവകാശം തേടി ഹര്‍ജി നല്‍കിയ ഹിന്ദു സ്ത്രീകളാണ് ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീല്‍ ചെയ്യാനാണ് നിര്‍ദ്ദേശം.
അതിനാല്‍ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. അഞ്ച് ഹിന്ദു സ്ത്രീകളാണ് കാശി വിശ്വനാഥ് ക്ഷേത്രത്തിന് സമീപത്തുള്ള പള്ളിക്കുള്ളില്‍ ആരാധന നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications