ഗ്യാന്‍വാപി മസ്ജിദ് കേസ്; പള്ളി കമ്മിറ്റി വീണ്ടും സുപ്രീംകോടതിയില്‍, വെള്ളിയാഴ്ച വാദം
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ വാരണാസിയിലുള്ള ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വ്വെ നടത്തുന്നതിനെതിരെ പള്ളി കമ്മിറ്റി സുപ്രീംകോടതിയില്‍. സര്‍വ്വെ നടത്താന്‍ അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കശ്മീരുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യം അഡ്വ. നിസാം പാഷ ബോധിപ്പിച്ചു.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് പാഷ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇമെയില്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിനെ അറിയിച്ചു. സര്‍വ്വെ നടത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇമെയില്‍ പരിശോധിച്ച ശേഷം തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പ്രതികരിച്ചു. വെള്ളിയാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കും. ഈ സാഹചര്യത്തില്‍ സര്‍വ്വെ നടപടികള്‍ വൈകും.

ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയമായ സര്‍വ്വെ വേണമെന്ന അവരുടെ ആവശ്യം ജൂലൈ 21ന് വാരണാസി ജില്ലാ കോടതി അംഗീകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പള്ളി കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയിലെത്തിയത്.
ഇന്ന് രാവിലെ ജില്ലാ കോടതിയുടെ നിര്‍ദേശം ശരിവെക്കുകയാണ് ഹൈക്കോടതി ചെയ്തത്. പുരാവസ്തു വകുപ്പിന്റെ പരിശോധന നടത്താമെന്ന് കോടതി വ്യക്തമാക്കി. പള്ളിക്ക് ക്ഷതമേല്ക്കരുതെന്നും പ്രാര്‍ഥനയ്ക്ക് തടസമുണ്ടാകരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ സര്‍വ്വെ നടത്താനിരിക്കെയാണ് പള്ളി കമ്മിറ്റി വൈകീട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
17ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരി ഔറംഗസീബ് നിര്‍മിച്ചതാണ് ഗ്യാന്‍വാപി പള്ളി. ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നുമാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. പള്ളിയും ക്ഷേത്രവും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. നമസ്കരിക്കുന്നവര് അംഗശുദ്ധി വരുത്തുന്ന സ്ഥലത്തെ നിര്‍മിതി ശിവലിംഗമാണ് എന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഈ സ്ഥലത്ത് സര്‍വ്വെ നടത്തരുത് എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications