Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേ സ്റ്റേ ചെയ്യില്ല, പള്ളി കമ്മിറ്റിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വ്വേ സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. പള്ളിക്കമ്മിറ്റിയുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. വാരാണസിയിലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നാലാഴ്ചത്തെ സമയം അനുവദിച്ചു.

gyanvapi

പള്ളിക്ക് യാതൊരു കേടുപാടുകള്‍ കൂടാതെയാണ് സര്‍വ്വേ നടക്കുകയെന്നും അക്കാര്യത്തില്‍ പുരാവസ്തു വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് സുപ്രീം കോടതി സ്വീകരിച്ച നിലപാട്. വിഷയത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് സര്‍വേയില്‍ ആക്രമണാത്മകമല്ലാത്ത രീതി ഉപയോഗിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

മസ്ജിദിലും പരിസര പ്രദേശത്തും ശാസ്ത്രീയ പരിശോധന നടത്താന്‍ അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം പുരാവസ്തു വകുപ്പിന് അനുമതി നല്‍കിയിരുന്നു. പരിശോധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാകര്‍ വിധി പ്രസ്താവിച്ചത്. ശാസ്ത്രീയപരിശോധനയ്ക്കായി പുരാവസ്തു വകുപ്പ് അധികൃതര്‍ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം പറഞ്ഞിരുന്നു.

16ാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് ഔറംഗസേബിന്റെ കല്‍പ്പന പ്രകാരം മസ്ജിദ് നിര്‍മ്മിച്ചു എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. മസ്ജിദ് സമുച്ചയത്തിലെ വിഗ്രഹങ്ങളില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് നിലവിലെ കേസിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+