എങ്ങനെയാണ് സെലക്ടീവായ വിവരങ്ങള്‍ മാത്രം ചോരുന്നത്? ഗ്യാന്‍വാപിയില്‍ സുപ്രീംകോടതി
ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ സെലക്ടീവായ വിവരങ്ങള്‍ മാത്രം ചോരുന്നതിനെ എതിര്‍ത്ത് സുപ്രീംകോടതി. മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് ചില വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുടെ സര്‍വെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്.
മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുത്ത വിവരങ്ങള്‍ ലഭ്യമാകുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അത് കോടതിയില്‍ സമര്‍പ്പിക്കേണ്ടതായിരുന്നു. കോടതി ആണ് അത് തുറക്കേണ്ടത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വ്യാഴാഴ്ചയാണ് മുദ്രവച്ച കവറില്‍ വാരണാസി കോടതിക്ക് വിശദാംശങ്ങള്‍ കൈമാറിയത്. സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യവും സമാധാനവുമാണ് കോടതിക്ക് ഏറ്റവും പ്രധാനം എന്നും സുപ്രീം കോടതി പറഞ്ഞു.

നമുക്ക് സന്തുലിതാവസ്ഥയും ശാന്തതയും ആവശ്യമാണ്. രാജ്യത്ത് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള സംയുക്ത ദൗത്യത്തിലാണ് ഞങ്ങള്‍,' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഈ വിഷയം സങ്കീര്‍ണ്ണവും സെന്‍സിറ്റീവുമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. വിചാരണ ജഡ്ജിക്ക് പകരം ജില്ലാ ജഡ്ജിയാണ് കേസ് കേള്‍ക്കേണ്ടതെന്ന് ഞങ്ങള്‍ കരുതുന്നു. കാരണം കൂടുതല്‍ പരിചയസമ്പന്നനായ ഒരാള്‍ ഇത് കേള്‍ക്കുന്നതാണ് നല്ലത്,' കോടതി പറഞ്ഞു.
മസ്ജിദ് കമ്മിറ്റിയ്ക്ക് വേണ്ടി ഹാജരായ ഹുസേഫ അഹമ്മദി, ചോര്‍ന്ന വിവരങ്ങള്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ടെന്നും പരാതിക്കാരന്‍ നല്‍കിയ വിവരങ്ങള്‍ വിവരണത്തെ മാറ്റിമറിച്ചിരിക്കുന്നു എന്നും വാദിച്ചു. കോടതി കമ്മീഷണറെ നിയമിച്ച ഉത്തരവിനവോടാണ് തന്റെ ആക്ഷേപം. ഇത്തരത്തിലുള്ള പ്രയോഗം പൊതുവിപത്ത് ഉണ്ടാക്കുമെന്ന് ആരാധനാസ്ഥല നിയമം അംഗീകരിക്കുന്നുവെന്നും അഹമ്മദി ചൂണ്ടിക്കാട്ടി.
സര്‍വേയുടെ റിപ്പോര്‍ട്ട് തിരഞ്ഞെടുത്ത് ചോര്‍ത്തി എല്ലായിടത്തും ഒട്ടിക്കുകയാണെന്നും അഹമ്മദി കോടതിയില്‍ പറഞ്ഞു. 500 വര്‍ഷത്തോളമായി നിലനിന്നിരുന്ന സ്ഥിതിയാണ് ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഇപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് അനുസരിച്ചായിരിക്കും നിലവിലെ സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഹമ്മദിയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഹിന്ദു പക്ഷം നിയമിച്ച അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ മുസ്ലീം പക്ഷത്തിന്റെ ഹര്‍ജി നിരര്‍ത്ഥകമാണെന്ന് പറഞ്ഞു.
കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചാല്‍ അത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്താന്‍ പാടില്ലെന്നും ജഡ്ജിക്ക് മുമ്പാകെ മാത്രമേ ഹാജരാക്കാവൂ എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്. കേസ് വിചാരണ കോടതിയുടെ പരിഗണനയിലാണ്. അവര്‍ അത് കേള്‍ക്കട്ടെ. ഇരുപക്ഷത്തിന്റെയും തര്‍ക്കങ്ങള്‍ തുറന്നിടും. ഞങ്ങള്‍ അഭിപ്രായം പറയില്ല,'' കോടതി പറഞ്ഞു.
ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളെ ആരാധിക്കാന്‍ എല്ലാ ദിവസവും അനുവദിക്കണമെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടതോെടയാണ് ഗ്യാന്‍വാരി തര്‍ക്കം ഒരിടവേളയ്ക്ക് ശേഷം ശക്തമാകുന്നത്. ഇതിന് പിന്നാലെയാണ് ഗ്യാന്‍വാപി സമുച്ചയത്തിലെ ബേസ്മെന്റുകള്‍ സര്‍വേ ചെയ്യുന്നതിനും വീഡിയോഗ്രാഫ് ചെയ്യുന്നതിനുമായി ഒരു കമ്മിറ്റിയെ കോടതി നിയോഗിച്ചത്.
അതിനിടെ കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍ക്ക് പരിസരത്ത് ചിത്രീകരണം നടത്താന്‍ അധികാരമില്ലെന്ന് അവകാശപ്പെട്ട് മസ്ജിദ് കമ്മിറ്റിയും രംഗത്തെത്തി. എന്നാല്‍, മെയ് 12-ന് വാരാണസി സിവില്‍ കോടതി, സര്‍വേ തുടരാനും മെയ് 17-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയോട് ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications