കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച് -1 ബി, എൽ -1 വിസ പുതുക്കൽ; ഇന്ത്യയിലെ യുഎസ് എംബസികൾ അപേക്ഷ സ്വീകരിക്കും

Google Oneindia Malayalam News

ദില്ലി; എച്ച് -1 ബി, എൽ -1 വിസ പുതുക്കൽ ഉൾപ്പെടെ ചില വിസ വിഭാഗങ്ങളുടെ ഡ്രോപ് ബോക്സ് അപേക്ഷകൾ സ്വീകരിക്കാൻ തിരുമാനിച്ചതായി ഇന്ത്യയിലെ യുഎസ് എംബസി. നേരത്തേ എച്ച്-1 ബി, എൽ-1 വിസകൾക്ക് അനുമതി നൽകുന്നത് ട്രംപ് ഭരണകുടം നിർത്തിവെച്ചിരുന്നു.

നേരത്തെ ജോലി ചെയ്തിരുന്ന അതേ തൊഴിലുടമയുടെ കീഴിൽ അതേ സ്ഥാനത്തേക്ക് ജോലിക്ക് അപേക്ഷിക്കുന്ന എച്ച്-1 ബി, എൽ-1 വിസ ഉടമകൾക്ക് പുതുക്കിയ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അപേക്ഷിക്കാൻ അർഹതയുണ്ട്.എഫ്, എം, ജെ വിസ പുതുക്കൽ അപേക്ഷകളും യുഎസ് എംബസികൾ സ്വീകരിക്കും. ആഗസ്റ്റ് പകുതിയോടെ ആരംഭിച്ച സ്റ്റുഡന്റ് വിസ അപേക്ഷകൾക്കാണ് മുൻഗണന. കുടിയേറ്റ, നോൺ-ഇമിഗ്രന്റ് വിസ നടപടികൾ ആരംഭിച്ചിട്ടില്ല.

visa

നേരത്തേ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നതോടെ എച്ച് -1 ബി, എൽ 1 വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത്‌ അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ ഈ വർഷം അവസാനം വരെ നിർത്തി വെയ്ക്കാൻ ട്രംപ് ഭരണകുടം തിരുമാനിച്ചിരുന്നു. ജൂൺ 22 നായിരുന്നു ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

എന്നാൽ ഈ മാസം പകുതിയോടെ ചില ഇളവുകൾ പ്രഖ്യാപിച്ചു.കൊവിഡ് പ്രതിസന്ധിയ്ക്കിടെ പുതിയ തൊഴിലാളികളെ നിയമിക്കുന്നത് തൊഴിൽ ദാതാക്കൾക്ക് കടുത്ത സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലായിരുന്നു തിരുമാനം.

വിസ നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തിൽ അതേ തൊഴിൽദാതാവിന് കീഴിൽ മുൻപ് ചെയ്തിരുന്ന തസ്തികയിൽ തന്നെ തിരികെയെത്താനാണ് ഇതോടെ സാധിക്കുക. ആരോഗ്യ പരിരക്ഷ, ഐടി മേഖലയിൽ സീനിയർ ഉദ്യോഗസ്ഥർക്കാണ് മടങ്ങിയെത്താൻ സാധിക്കുക.

അതിനിടെ കാനഡയും സ്റ്റുഡന്റ് വിസകൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കിയിട്ടുണ്ട്. 2021 ഏപ്രിൽ 30 വരെ വിദേശ വിദ്യാർത്ഥികൾക്ക് രാജ്യത്തിന് പുറത്തുനിന്ന് ഓൺലൈനിൽ പഠിക്കാമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) അറിയിച്ചു. മെയ് മുതൽ സപ്റ്റംബർ മാസങ്ങൾക്കിടയിലുള്ള 8-12 മാസം നീണ്ട് നിൽക്കുന്ന കോഴ്സുകളിൽ ചേര്ന്നവർക്ക് ഓൺലൈനായി കോഴ്സ് പൂർത്തിയാക്കാം. ഇവർക്ക് പിന്നീട് വർക്ക് പെർമിറ്റിന് യോഗ്യരായിരിക്കും. ഇതിന് യോഗ്യത നേടുന്നതിന് സ്റ്റഡി പെർമിറ്റ് അപേക്ഷകൾ സെപ്റ്റംബർ 15 നകം സമർപ്പിക്കേണ്ടതുണ്ട്.

 ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000 കോടി രൂപ വിതരണം ചെയ്തു: മുഖ്യമന്ത്രി ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000 കോടി രൂപ വിതരണം ചെയ്തു: മുഖ്യമന്ത്രി

ബിഹാറിൽ ബിജെപിയെ വിറപ്പിക്കും; ഓൺലൈൻ തന്ത്രങ്ങളുമായി കോൺഗ്രസ്, രാഹുൽ ഗാന്ധിയും കളത്തിൽബിഹാറിൽ ബിജെപിയെ വിറപ്പിക്കും; ഓൺലൈൻ തന്ത്രങ്ങളുമായി കോൺഗ്രസ്, രാഹുൽ ഗാന്ധിയും കളത്തിൽ

ആവേശക്കാർക്ക് അനിൽ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോൾ മിണ്ടാട്ടമില്ല,നേതാക്കൾ വാലിന് തീപിടിച്ചപോലായിആവേശക്കാർക്ക് അനിൽ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോൾ മിണ്ടാട്ടമില്ല,നേതാക്കൾ വാലിന് തീപിടിച്ചപോലായി

English summary
H-1B visa renewal; US embassies will accept applications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X