'ചാടി കളിച്ച്' സ്വതന്ത്രന്‍.. ആദ്യം കോണ്‍ഗ്രസിനൊപ്പം.. 50 കോടി നീട്ടിയപ്പോള്‍ ബിജെപിക്കൊപ്പം
ബെംഗളൂരു: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചാക്കിട്ട് പിടുത്തം സജീവമാകുന്നതിനിടെ തന്‍റെ പിന്തുണ വീണ്ടും കോണ്‍ഗ്രസിന് പ്രഖ്യാപിച്ച് മുള്‍ബാഗില്‍ എംഎല്‍എ എച്ച് നാഗേഷ്. ഫലം വന്നതിന് പിന്നാലെ ഡികെ ശിവകുമാറ് എച്ച് നാഗേഷിനെ വിളിക്കുകയും കോണ്‍ഗ്രസിന് പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച ഉച്ചയോടെ മന്ത്രി സ്ഥാനവും 50 കോടിയും ബിജെപി വാഗ്ദാനം ചെയ്തതിന് പിന്നാലെ നാഗേഷ് ബിജെപി പക്ഷത്തേക്ക് ചാഞ്ഞു. എന്നാല്‍ ബുധനാഴ്ച ഇരുട്ടി വെളുത്തപ്പോഴേക്കും താന്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് നാഗേഷ് പ്രഖ്യാപിച്ചതായാണ് വിവരം. മാതൃഭൂമിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റായ മുള്‍ബാഗലില്‍ എംഎല്‍എ ആയ കൊത്തൂര്‍ മഞ്ജുനാഥിന്‍റെ പത്രിക തള്ളിയതോടെ കോണ്‍ഗ്രസിന് അവിടെ സ്ഥാനാര്‍ത്ഥി ഇല്ലാതാവുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന് അവിടെ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതാവുകയായിരുന്നു. പിന്നാലെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നാഗേഷിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്.
Recommended Video

Bengaluru: Congress MLAs holds protest at Mahatma Gandhi's statue in Vidhan Soudha, against BS Yeddyurappa's swearing in as CM of #Karnataka. pic.twitter.com/Fbjsl6GdiK
— ANI (@ANI) 17 May 2018
6715 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജെഡിഎസിന്‍റെ എസ് മഞ്ജുനാഥിനെ തോല്‍പ്പിച്ചാണ് നാഗേഷ് മുള്‍ബാഗില്‍ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് ജയിച്ചതെങ്കിലും നാഗേഷിന് സ്വതന്ത്രനെന്ന മേല്‍വിലാസം ലോട്ടറിയായി മാറിയിരിക്കുകയാണ്.നേരത്തേ മറ്റൊരു സ്വതന്ത്രനായ ആര്‍ ശങ്കര്‍ ബിജെപി കാമ്പില്‍ നിന്ന് വീണ്ടും കോണ്‍ഗ്രസ് കാമ്പില്‍ എത്തിയിരുന്നു. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസ്ഥാനത്താകുമോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇനിയും സ്വതന്ത്രര്‍ മലക്കം മറയുമോയെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications