എന്താണ് എച്ച്3എന്‍2, എങ്ങനെ സുരക്ഷിതരായിരിക്കാം; അറിയേണ്ടതെല്ലാം
രണ്ട് മുതൽ മൂന്ന് ആഴ്ച്ച വരെ രോഗികളിൽ ചുമയും തൊണ്ടയിൽ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. വേഗത്തിലുള്ള ഇൻകുബേഷൻ പീരീഡാണ് H3N2 ഇൻഫ്ലുവൻസയുടേത്

H3N2 ഇൻഫ്ലുവൻസ, "ഹോങ്കോംഗ് ഫ്ലൂ" എന്നും അറിയപ്പെടുന്നു, ഇത് ഇൻഫ്ലുവൻസ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ്, ഇത് മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകും. ഇത് എളുപ്പത്തിൽ പടരുന്ന ഒന്നാണ്. H3N2 ഇൻഫ്ലുവൻസ ബാധിക്കുന്ന രോഗികളെ ഏറ്റവും ഗുരുതരമായി ബാധിക്കാറുള്ളത് കടുത്ത ചുമയാണ്.
രണ്ട് മുതൽ മൂന്ന് ആഴ്ച്ച വരെ രോഗികളിൽ ചുമയും തൊണ്ടയിൽ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. വേഗത്തിലുള്ള ഇൻകുബേഷൻ പീരീഡാണ് H3N2 ഇൻഫ്ലുവൻസയുടേത്. കോവിഡിൻറെ ഇൻകുബേഷൻ പീരീഡ് 1 മുതൽ 14 ദിവസമാണെങ്കിൽ H3N2 ഇൻഫ്ലുവൻസയുടെ ഇൻകുബേഷൻ പീരീഡ് 1 മുതൽ 4 ദിവസങ്ങൾ വരെ മാത്രം ആണ്. ഈ വയറസ് ബാധിച്ചാൽ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ ദൃശ്യമാകും. പനിയോടൊപ്പം ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും ഈ രോഗബാധയുടെ സാധാരണ ലക്ഷണങ്ങളാണ്.
എച്ച്3എൻ2 വൈറസ് ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ...
പതിവായി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
മസ്ക് ധരിക്കാൻ വിട്ടുപോകരുത്
ആളുകൂടുന്ന ഇടങ്ങളിൽ നിൽക്കാതിരിക്കാം.
മൂക്കും വായയും തൊടുന്നത് ഒഴിവാക്കുക
ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും വൃത്തിയായി മറച്ചു പിടിക്കുകനിങ്ങൾക്ക് രോഗം ഉണ്ടെങ്കിൽ പുറത്ത് പോകാതിരിക്കാം.
ധാരാളം വെള്ളം കുടിക്കുക.
രാജ്യത്ത് വർധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണം ഇൻഫ്ലുവൻസയാണെന്ന് ഐസിഎംആർ പറയുന്നു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെയാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നത്. 50 വയസ്സിന് മുകളിലും 15 വയസ്സിന് താഴെയുമുള്ളവരിലാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമായി ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കണ്ടെത്തിയിരുന്നു.
Hair Care: താരൻ പറപറക്കും; തൈര് മുതൽ ആപ്പിൾ സിഡർ വിനാഗിരി വരെ വഴികൾ
വയസായവരിലും ഡയബറ്റിക്സ് പോലുള്ള രോഗങ്ങൾ ഉള്ളവരിലും രോഗം കൂടുതൽ ഗുരുതരമാകാനാണ് സാധ്യത. കോവിഡു പോലെ തന്നെ രോഗ ബാധിതരായവരുടെ പ്രതിരോധ ശേഷി പ്രകാരം മാത്രമേ H3N2 ഇൻഫ്ലുവൻസ ഗുരുതരമായി ബാധിക്കുമോ പെട്ടെന്ന് ഭേദമാകുമോ എന്ന് പറയാൻ സാധിക്കുകയുള്ളൂ. കോവിഡ്, ആൻറിജൻ പരിശോധനകൾ മാത്രമാണ് ഇവയിൽ ഏത് രോഗമാണ് ബാധിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ഒരേയൊരു മാർഗ്ഗം.












Click it and Unblock the Notifications