കർണാടകയെ പിടിച്ചുകുലുക്കി അശ്ലീല വീഡിയോ വിവാദം: സ്ഥാനാർത്ഥിയായ ദേവഗൗഡയുടെ കൊച്ചുമകന്‍ രാജ്യം വിട്ടു
ബെംഗളൂരു: കർണാടകയില്‍ രാഷ്ട്രീ വിവാദത്തിന് തിരികൊളുത്തി അശ്ലീല വീഡിയോ വിവാദം. ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്ക് എതിരെയാണ് അശ്ലീല വീഡിയോ സംബന്ധിച്ച ആരോപണം ഉയർന്നിരിക്കുന്നത്. ബലാത്സംഗദൃശ്യങ്ങൾ അടക്കമുള്ള അശ്ലീലവീഡിയോകളാണ് പ്രജ്വലിനെതിരെ പുറത്ത് വന്നത്.
പ്രജ്വൽ രേവണ്ണയ്ക്കെതിരെ നേരത്തേയും സമാനമായ ആരോപണം ഉയർന്നിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് വീഡിയോ പുറത്ത് വരുന്നത്. കർണാടകയിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് തൊടുമുമ്പാണ് സ്ത്രീകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച അശ്ലീല വീഡിയോകള്‍ ഹസനില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിടുകയായിരുന്നു.

'ഹസനില്‍ കുറച്ച് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായാണ് ആ ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഈ കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അവരുടെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്' - മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് മുഖ്യമന്ത്രി ജി സിദ്ധരാമയ്യ നിർദേശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ജര്‍മനിയിലെ ഫ്രാന്‍ക്ഫര്‍ട്ടിലേക്കാണ് പ്രജ്വല്‍ പോയതെന്നാണ് സൂചന.
സ്ഥാനാർത്ഥിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജെ ഡി എസ് ആസ്ഥാനത്ത് ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുമുണ്ട്. വീഡിയോകള്‍ വ്യാജമാണെന്നാണ് ജെ ഡി എസ് വാദം. രേവണ്ണയെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ള പ്രചരണമാണ് ഇത്. വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നില്‍ നവീന്‍ ഗൗഡയാണെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ജെ ഡ എസ് - ബി ജെ പി സഖ്യത്തിന്റെ ഇലക്ഷന്‍ ഏജന്റ് പൂര്‍ണചന്ദ്ര തേജസ്വിയുടെ പ്രതികരണം.
2019 ലെ തിരഞ്ഞെടുപ്പിലാണ് പ്രജ്വല്‍ രേവണ്ണ ആദ്യമായി ഹാസനില്‍ നിന്നും ജനവിധി തേടുന്നത്. അന്നത്തെ കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തിന് സംസ്ഥാനത്ത് വിജയിക്കാന്‍ കഴിഞ്ഞ രണ്ട് സീറ്റുകളില്‍ ഒന്നായിരുന്നു ഹാസന്‍. എന്നാല്‍ ഇത്തവണയും പ്രജ്വലിന് സീറ്റ് നല്‍കിയതില്‍ പാർട്ടിക്ക് ഉള്ളില്‍ തന്നെ വിമർശനം ശക്തമായിരുന്നു. ബി ജെ പി സഖ്യത്തില്‍ ജെ ഡി എസ് സംസ്ഥാനത്ത് മത്സരിക്കുന്ന മൂന്ന് സീറ്റുകളില്‍ ഒന്നാണ് ഹാസന്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications