കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശര്‍മയുടെ അക്കൗണ്ടിലേക്ക് ഒരു രൂപ അയച്ച് ഹാക്കര്‍മാര്‍.... ആധാറിന് വീണ്ടും പരിഹാസം.. സുരക്ഷയില്ല!!

Google Oneindia Malayalam News

ദില്ലി: ആധാര്‍ സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞ ദിവസം ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ കൈവിട്ട കളി കളിച്ചിരുന്നു. എന്നാല്‍ ഇത് ശര്‍മയ്ക്ക് വലിയ പാരയാവുകയും ചെയ്തിരുന്നു. ഹാക്കര്‍മാര്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍, ഇമെയില്‍, പാന്‍ കാര്‍ഡ് നമ്പര്‍, വാട്‌സാപ്പ് ഡിപി എന്നിവ ചോര്‍ത്തി അദ്ദേഹത്തെ ഞെട്ടിച്ചിരുന്നു. ഇതോടെ ആധാറിന്റെ സുരക്ഷയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഈ വിവരങ്ങളൊന്നും ആധാര്‍ ഡാറ്റാബേസില്‍ നിന്ന് ചോര്‍ന്നതല്ലെന്ന വാദവുമായി യുഐഡിഎഐ രംഗത്തെത്തിയിരുന്നു.

ചോര്‍ത്തിയ വിവരങ്ങള്‍ എന്ന് അവകാശപ്പെടുന്നവ ഗൂഗിളില്‍ ചിരഞ്ഞാല്‍ കിട്ടുന്ന കാര്യമാമെന്നും യുഐഡിഎഐ പറഞ്ഞിരുന്നു. എന്നാല്‍ ഹാക്കര്‍മാര്‍ ആധാറിനെ വിടുന്ന ലക്ഷണമില്ലെന്നാണ് മനസിലാവുന്നത്. ശര്‍മയുടെ അക്കൗണ്ടിലേക്ക് ഒരു രൂപ അയച്ചാണ് ഹാക്കര്‍മാരുടെ പരിഹാസം. ആധാര്‍ വഴി മാത്രം പണം അയക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് അയച്ചിരിക്കുന്നത്. മറ്റു പല വിവരങ്ങളും ചോര്‍ത്തിയതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യുഐഡിഎഐ ശരിക്കും കുടുങ്ങിയിരിക്കുകയാണ്.

ഒരു രൂപ അയച്ച് പരിഹാസം

ഒരു രൂപ അയച്ച് പരിഹാസം

ആര്‍എസ് ശര്‍മ നല്‍കിയ ആധാര്‍ നമ്പര്‍ വലിയ പ്രതിസന്ധിയാണ് അദ്ദേഹത്തിന് ഉണ്ടാക്കിയിരിക്കുന്നത്. ശര്‍മയുടെ അക്കൗണ്ടിലേക്ക് ഒരു രൂപ അയച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പോസ്റ്റിട്ടിരിക്കുന്നത്. ആധാര്‍ വഴി മാത്രം പണം കൈമാറാന്‍ സാധിക്കുന്ന ഭീം ആപ്പ്, പേടിഎം, എന്നിവ വഴിയാണ് പണം അയച്ചിരിക്കുന്നത്. ഐഎംപിഎസ് വഴി അയച്ചവരുമുണ്ട്. ഇതോടെ യുഐഡിഎഐ ശരിക്കും കുടുങ്ങിയിരിക്കുകയാണ്. യഥാര്‍ത്ഥ വിവരങ്ങളല്ലെങ്കില്‍ ഈ പണമെങ്ങനെ അയച്ചു എന്ന് മറുപടി പറയേണ്ടി വരും

എല്ലാം ഹാക്ക് ചെയ്തു

എല്ലാം ഹാക്ക് ചെയ്തു

പണം അയച്ചത് പോട്ടെ അതിലും വലിയ കാര്യങ്ങളാണ് അദ്ദേഹത്തെ കാത്തിരുന്നത്. ശര്‍മയുടെ ബാങ്ക് അക്കൗണ്ടുകള്‍ വരെ ഇവര്‍ ചോര്‍ത്തി. അതായത് അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വ്യത്യസ് ബാങ്കുകളിലായി ശര്‍മയ്ക്കുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. ഇതോടൊപ്പം ഐഎഫ്എസ്‌സി കോഡും വരെ ഹാക്കര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരിയാണോ എന്ന് ഉറപ്പിക്കാന്‍ ശര്‍മയ്ക്ക് സാധിച്ചിട്ടില്ല.

പ്രശസ്തരായ ഹാക്കര്‍മാര്‍

പ്രശസ്തരായ ഹാക്കര്‍മാര്‍

എലിയട്ട് ആല്‍ഡേഴ്‌സണ്‍, പുഷ്‌പേന്ദ്ര സിംഗ്, കനിഷ്‌ക് സജ്‌നാനി, അനിവാര്‍ അരവിന്ദ്, കരണ്‍ സായ്‌നിയെ പോലുള്ള ഹാക്കര്‍മാരാണ് ശര്‍മയുടെ വെല്ലുവിളി സ്വീകരിച്ച് രംഗത്തുണ്ടായിരുന്നത്. ഇവരുടെ ശര്‍മയുമായി ബന്ധപ്പെട്ട് 14 വിവരങ്ങള്‍ ഹാക്ക് ചെയ്‌തെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ശര്‍മയുടെ മൊബൈല്‍ നമ്പര്‍, വീട്ടുവിലാസം, ജനന തീയതി, പാന്‍ കാര്‍ഡ് നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് ഐഡി നമ്പര്‍, ഫോണിന്റെ മോഡല്‍, എയര്‍ ഇന്ത്യ ഐഡി തുടങ്ങിയ കാര്യങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പരിഹാസം

സോഷ്യല്‍ മീഡിയയില്‍ പരിഹാസം

ട്രായ് ചെയര്‍മാനും യുഐഡിഎഐക്കും വലിയ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ട്രായ് ചെയര്‍മാന്റെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഇവരുടെ ആരോപണം. പിന്നീട് ഭീഷണിപ്പെടുത്തലിലേക്കും പണം തട്ടിപ്പിലേക്കും അദ്ദേഹത്തെ വലിച്ചിഴയ്ക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. അതിന് മുമ്പേ ആധാറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുമാണ് ആവശ്യം.

എല്ലാം സുരക്ഷിതം തന്നെ

എല്ലാം സുരക്ഷിതം തന്നെ

ആധാര്‍ വിവരങ്ങള്‍ എല്ലാം സുരക്ഷിതം തന്നെയാണെന്ന് യുഐഡിഎഐ ആവര്‍ത്തിക്കുകയാണ്. ശര്‍മയില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന് ലഭിക്കുന്നതാണ്. ശര്‍മ നല്‍കിയ വിവരങ്ങളൊന്നും ആധാര്‍ ഡാറ്റാബേസിലോ തങ്ങളുടെ സെര്‍വറിലോ ഉള്ളതല്ല. അതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടെന്നും വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും യുഐഡിഎഐ പറഞ്ഞിരുന്നു. അതേസമയം ഗുരുതരമായ ഈ വീഴ്ച്ചയെ ഇപ്പോഴും സര്‍ക്കാരും യുഐഡിഎഐയും കാര്യമാക്കിയിട്ടില്ലെന്നാണ് മനസിലാവുന്നത്.

പാകിസ്താനില്‍ ചെങ്കൊടി ഉയര്‍ത്തി അലി വാസിര്‍, കുടുംബത്തിലെ 16 പേരെ നഷ്ടപ്പെട്ടിട്ടും ചോരാത്ത വീര്യംപാകിസ്താനില്‍ ചെങ്കൊടി ഉയര്‍ത്തി അലി വാസിര്‍, കുടുംബത്തിലെ 16 പേരെ നഷ്ടപ്പെട്ടിട്ടും ചോരാത്ത വീര്യം

മോദിയുടെ പുകഴ്ത്തല്‍ തന്ത്രം ഏറ്റു; ദേശീയ രാഷ്ട്രീയം കുഴഞ്ഞുമറിയും!! കോണ്‍ഗ്രസില്‍ ആശയക്കുഴപ്പംമോദിയുടെ പുകഴ്ത്തല്‍ തന്ത്രം ഏറ്റു; ദേശീയ രാഷ്ട്രീയം കുഴഞ്ഞുമറിയും!! കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

English summary
Hackers deposit Re 1 in Trai chief's account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X