കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സൈറ്റില്‍ അശ്ലീലചിത്രങ്ങള്‍

Google Oneindia Malayalam News

പട്‌ന: സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് മതിയായ സെക്യൂരിറ്റി സംവിധാനങ്ങളില്ല എന്ന് വെളിവാക്കിക്കൊണ്ട് ഇതാ മറ്റൊരു സംഭവം കൂടി. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് ഭരിക്കുന്ന ബിഹാര്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റാണ് ഹാക്കര്‍മാര്‍ ആക്രമിച്ചത്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യുക മാത്രമല്ല, അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുക കൂടി ചെയ്താണ് ഇവര്‍ സര്‍ക്കാര്‍ സൈറ്റിനെ അപമാനിച്ചത്.

ബിഹാര്‍ സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ജപ്പാനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് വെബ്‌സൈറ്റ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് കൊണ്ട് നാണക്കേട് അത്രയും കുറഞ്ഞു.

website

വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ശേഷം ഹാക്കര്‍മാര്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ സൈറ്റില്‍ അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതായി ഇ ടി വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് ബിഹാര്‍ സര്‍ക്കാരോ ആരോഗ്യവകുപ്പോ ഏറെനേരമായിട്ടും അറിഞ്ഞില്ല എന്നതാണ് ഇതിലേറെ നാണക്കേട്.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന മേജര്‍ സൈബര്‍ അറ്റാക്കില്‍ രണ്ടായിരത്തോളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഹാക്കര്‍മാരായിരുന്നു ഇതിന് പിന്നില്‍. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, ബാങ്കുകളുടെ സൈറ്റുകള്‍, സെലിബ്രിറ്റികളുടെ സൈറ്റുകള്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. മോഡലും നടിയുമായി പൂനം പാണ്ഡെയുടെ സൈറ്റ് ഹാക്ക് ചെയ്ത ശേഷം പാകിസ്താന്‍ സിന്ദാബാദ് എന്ന പരസ്യം പതിച്ചിരുന്നു.

English summary
Japanese hackers upload obscene pictures on Bihar government’s website. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X