കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാദര്‍ ഉഴുന്നാലിന്റെ യാത്ര വിലക്കിയിരുന്നു; ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: യെമനില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതപ്പെടുന്ന മലയാളി ഫാ. ടോം ഉഴുന്നാലിനെ യെമനിലേക്ക് പോകുന്നത് വിലക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ ഫാദര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.

Recommended Video

cmsvideo
ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം, 37 പേർ വെന്ത് മരിച്ചു | Oneindia Malayalam

സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം ഉഴുന്നാലിന് നല്‍കിയിരുന്നു. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം ഫാ. ഉഴുന്നാല്‍ യെമനിലേക്ക് പോവുകയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഫാ.ടോമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

tom-father-isis-video


ഇദ്ദേഹത്തെ ഭീകരര്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നോ, എവിടേക്കാണ് കൊണ്ടുപോയതെന്നോ വിവരങ്ങളില്ല. തടവിലാക്കപ്പെട്ടയാള്‍ക്ക് സ്ഥലത്തെ കുറിച്ച് ധാരണയുണ്ടാകാന്‍ ഇടയില്ലെന്നും ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് തെക്കന്‍ യെമനില്‍വെച്ച് ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധസദനം ആക്രമിച്ചു 16 പേരെ വധിച്ചശേഷമായിരുന്നു തട്ടിക്കൊണ്ടു പോകല്‍. അടുത്തിടെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ തന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉഴുന്നാല്‍ വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നത്.

English summary
Had warned Fr. Uzhunnalil against visiting Yemen: Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X