കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസിൽ വാദം മാറ്റിവെയ്ക്കണമെന്ന് അശോകൻ! നടപ്പില്ലെന്ന് സുപ്രീംകോടതി; വ്യാഴാഴ്ച അവസരം നൽകാം...

തനിക്ക് കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ വാദം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്

Google Oneindia Malayalam News

ദില്ലി: ഹാദിയ കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ വാദം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹാദിയയുടെ പിതാവ് അശോകൻ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ബുധനാഴ്ച തള്ളിയത്.

തനിക്ക് കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ വാദം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഹാദിയ കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോൾ എല്ലാം കാര്യങ്ങളും അവതരിപ്പിക്കാൻ അവസരം നൽകാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു.

ഹർജി...

ഹർജി...

ഹാദിഷ-ഷെഫിൻ ജഹാൻ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഷെഫിൻ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഒരു മാസത്തിന് ശേഷമാണ് ഹാദിയ കേസ് വീണ്ടും വരുന്നത്.

വാദം...

വാദം...

ഹാദിയ കേസിൽ വ്യാഴാഴ്ച നിർണ്ണായക വാദങ്ങൾ നടക്കാനിരിക്കെയാണ് വാദം മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി അശോകൻ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ കക്ഷിചേർന്നിട്ടുള്ള തനിക്ക് കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

സമയം തരാം...

സമയം തരാം...

എന്നാൽ അശോകന്റെ ഹർജി തള്ളിയ സുപ്രീംകോടതി, കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോൾ എല്ലാം പറയാൻ അവസരം നൽകാമെന്ന് വ്യക്തമാക്കി. ഇതോടെ കേസിൽ വാദം നീട്ടിക്കൊണ്ടുപോകാനുള്ള അശോകന്റെ നീക്കം പരാജയപ്പെട്ടു.

 സത്യവാങ്മൂലം...

സത്യവാങ്മൂലം...

ഹാദിയ കേസുമായി ബന്ധപ്പെട്ട് അശോകനും ഹാദിയയും കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന തനിക്ക് ക്രൂരമായ പീഡനമേൽക്കേണ്ടി വന്നെന്നും, അതിന് നഷ്ടപരിഹാരം വേണമെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

പൂർണ്ണ സ്വാതന്ത്ര്യം...

പൂർണ്ണ സ്വാതന്ത്ര്യം...

വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് തന്നെ മതം മാറ്റാൻ ശ്രമിച്ചെന്നും ഹാദിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. തുടർന്നും തനിക്ക് മുസ്ലീമായി ജീവിക്കണമെന്നും, അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം പുന:സ്ഥാപിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു.

 എതിർപ്പില്ലെന്ന്...

എതിർപ്പില്ലെന്ന്...

മകൾ ഇസ്ലാമായി ജീവിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നായിരുന്നു അശോകന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ മകളെ സിറിയയിലെ ലൈംഗിക അടിമയാക്കുന്നത് തനിക്ക് ചിന്തിക്കാനാകില്ലെന്നും, ഷെഫിൻ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും അശോകൻ സുപ്രീംകോടതിയെ അറിയിച്ചു.

കൂടുതൽ വാർത്തകൾ:

ഹാദിയ ലൈംഗിക അടിമയാകുന്നത് ചിന്തിക്കാനാവില്ലെന്ന് അശോകൻ! മകൾ ഇസ്ലാമായി ജീവിക്കട്ടെ...ഹാദിയ ലൈംഗിക അടിമയാകുന്നത് ചിന്തിക്കാനാവില്ലെന്ന് അശോകൻ! മകൾ ഇസ്ലാമായി ജീവിക്കട്ടെ...

വീട്ടുതടങ്കലിൽ ക്രൂരപീഡനം.. ഭക്ഷണത്തിൽ മയക്ക് മരുന്ന്.. അച്ഛനും അമ്മയ്ക്കുമെതിരെ ഹാദിയ! വീട്ടുതടങ്കലിൽ ക്രൂരപീഡനം.. ഭക്ഷണത്തിൽ മയക്ക് മരുന്ന്.. അച്ഛനും അമ്മയ്ക്കുമെതിരെ ഹാദിയ!

മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം... മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം...

English summary
hadiya case; ashokan's request has rejected by supreme court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X