Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനെ കാണുമെന്ന് ഹാദിയ; കൂട്ടുകാരികൾ ചതിച്ചതെന്ന് അമ്മ, ഷെഫിൻ ഒരു തീവ്രവാദി....

ഇൻഡിഗോ വിമാനത്തിൽ പോലീസ് അകമ്പടിയോടെ കോയമ്പത്തൂരിലേക്കാണ് ഹാദിയയുടെ യാത്ര.

ദില്ലി: നിർണ്ണായകമായ സുപ്രീംകോടതി വിധിക്ക് ശേഷം മനസുതുറന്ന് ഹാദിയ. സുപ്രീംകോടതി വിധിയിൽ തനിക്ക് സന്തോഷമുണ്ടെന്നും, പൂർണ്ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയിൽ നിന്നും കോയമ്പത്തൂരിലേക്ക് യാത്രതിരിക്കുന്നതിന് മുൻപായിരുന്നു ഹാദിയയുടെ പ്രതികരണം.

അതേസമയം, മകളുടെ മാനസിക നില തകരാറിലാണെന്നാണ് ഹാദിയയുടെ അമ്മ പ്രതികരിച്ചത്. മകളുടെ മാനസികനില ഇപ്പോൾ ശരിയല്ല, ഇപ്പോൾ എന്ത് പറഞ്ഞാലും അവൾക്ക് മനസിലാകില്ലെന്നും ഹാദിയയുടെ അമ്മ പൊന്നമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹാദിയയും മാതാപിതാക്കളും ചൊവ്വാഴ്ച ഉച്ചയോടെ ദില്ലിയിൽ നിന്ന് യാത്രതിരിക്കും. ഇൻഡിഗോ വിമാനത്തിൽ പോലീസ് അകമ്പടിയോടെ കോയമ്പത്തൂരിലേക്കാണ് ഹാദിയയുടെ യാത്ര. അവിടെനിന്ന് റോഡ് മാർഗം സേലത്തെ കോളേജിലെത്തും. അശോകനും പൊന്നമ്മയും കൊച്ചിയിലേക്കാണ് പോകുന്നത്.

പൂർണ്ണ സ്വാതന്ത്ര്യം കിട്ടണം...

പൂർണ്ണ സ്വാതന്ത്ര്യം കിട്ടണം...

പഠനം തുടരാൻ അനുവദിച്ച സുപ്രീംകോടതി വിധിയിൽ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു ഹാദിയയുടെ പ്രതികരണം. ജീവിതത്തിൽ പൂർണ്ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും, ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. സേലത്ത് വച്ച് ഭർത്താവിനെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. ദില്ലിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്രതിരിക്കുന്നതിന് മുൻപായിരുന്നു ഹാദിയയുടെ പ്രതികരണം.

അമ്മയുടെ പ്രതികരണം...

അമ്മയുടെ പ്രതികരണം...

എന്നാൽ, മകളുടെ മാനസിക നില തകരാറിലാണെന്നായിരുന്നു ഹാദിയയുടെ അമ്മ പറഞ്ഞത്. മകളുടെ മാനസിക നില ഇപ്പോൾ ശരിയല്ല, എന്ത് പറഞ്ഞാലും അവൾക്ക് മനസിലാകില്ലെന്നും ഹാദിയയുടെ അമ്മ പൊന്നമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടൊപ്പം മകളുടെ കൂട്ടുകാരികൾക്ക് എതിരെയും ഹാദിയയുടെ അമ്മ ആരോപണമുന്നയിച്ചു.

കൂട്ടുകാരികൾ...

കൂട്ടുകാരികൾ...

സേലത്ത് പഠിക്കാൻ പോയ മകളെ, അവളുടെ കൂട്ടുകാരികൾ ചതിച്ചുവെന്നും പൊന്നമ്മ പറഞ്ഞു. ഒരു തീവ്രവാദിയെയാണ് ഹാദിയ വിവാഹം ചെയ്തിരിക്കുന്നതെന്നും പൊന്നമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് യാത്രതിരിക്കുന്നതിന് മുൻപായിരുന്നു പൊന്നമ്മ മാധ്യമങ്ങളെ കണ്ടത്.

വിജയം തനിക്കെന്ന്....

വിജയം തനിക്കെന്ന്....

മകളുടെ പഠനം തുടരാൻ അനുവദിച്ച സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നാണ് ഹാദിയയുടെ അച്ഛൻ അശോകൻ പ്രതികരിച്ചത്. സുപ്രീംകോടതി വിധിയിലൂടെ ശക്തമായ ഇരുമ്പ് കവചമാണ് മകൾക്ക് നൽകിയിരിക്കുന്നത്, അതാർക്കും ഭേദിക്കാനാകില്ല. നിയമപോരാട്ടത്തിൽ ഇതുവരെയുള്ള വിജയം തന്റേതാണെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചുകുട്ടിയല്ല...

കൊച്ചുകുട്ടിയല്ല...

ഇത്രയും കാലം ഹാദിയ വീട്ടുതടങ്കലിലായിരുന്നുവെന്ന വാദം തെറ്റാണെന്നും അശോകൻ പറഞ്ഞു. മകൾക്കൊപ്പം എപ്പോഴും നാല് വനിതാ പോലീസുകാരുണ്ട്. പുറത്തൊക്കെ ഇറങ്ങിനടക്കാൻ മകളോട് പറഞ്ഞതാണ്, എന്നാൽ അവൾ അതൊന്നും കേട്ടില്ല. എടുത്തുകൊണ്ട് പുറത്തുപോകാൻ കൊച്ചുകുട്ടിയൊന്നും അല്ലല്ലോ എന്നും അശോകൻ പ്രതികരിച്ചു.

മറുപടി...

മറുപടി...

ഷെഫിൻ ജഹാൻ ഹാദിയയെ കാണുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെ വഴിയെ പോകുന്നവർക്കൊന്നും കാണാനുള്ളതല്ല ഹാദിയ എന്നായിരുന്നു അശോകന്റെ മറുപടി. ഹാദിയയുടെ പഠനം മുടങ്ങിയതിൽ തനിക്ക് സങ്കടമുണ്ടായിരുന്നു. എന്നാൽ സുപ്രീംകോടതി വിധിയോടെ ആ സങ്കടം മാറിയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലേക്ക്....

കൊച്ചിയിലേക്ക്....

അശോകനും ഭാര്യയും ചൊവ്വാഴ്ച ഉച്ചയോടെയാണ് ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിക്കുന്നത്. കോയമ്പത്തൂരിലേക്ക് പോകുന്ന ഹാദിയയെ ഇരുവരും അനുഗമിക്കില്ല. ഉച്ചയ്ക്ക് 1.30ഓടെ ഹാദിയയും ദില്ലിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്രതിരിക്കും. ഇൻഡിയോ വിമാനത്തിൽ കോയമ്പത്തൂരിൽ എത്തുന്ന ഹാദിയ, റോഡ് മാർഗമാണ് സേലത്തെ കോളേജിലേക്ക് പോകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+