കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസിൽ അശോകന് തിരിച്ചടി! ബലാത്സംഗ കേസല്ലെന്ന് സുപ്രീംകോടതി; രാഹുൽ ഈശ്വറിനെതിരായ ആരോപണം നീക്കി

സിറിയയിൽ പോകാൻ സാദ്ധ്യതയുള്ളതിനാലാണ് ഹാദിയയുടെ വിവാഹത്തിൽ ഇടപെട്ടതെന്ന അശോകന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്.

Google Oneindia Malayalam News

Recommended Video

cmsvideo
ഹാദിയ കേസിൽ അശോകനെ വിമർശിച്ച് സുപ്രീം കോടതി | Oneindia Malayalam

ദില്ലി: ഹാദിയ കേസിൽ അശോകന് തിരിച്ചടി. ഹാദിയയുടെ വിവാഹത്തെ സംബന്ധിച്ചുള്ള അശോകന്റെ വാദങ്ങളെ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. സിറിയയിൽ പോകാൻ സാദ്ധ്യതയുള്ളതിനാലാണ് ഹാദിയയുടെ വിവാഹത്തിൽ ഇടപെട്ടതെന്ന അശോകന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്.

വിദേശത്ത് പോകുമെന്ന് വിവരമുണ്ടെങ്കിൽ അതിൽ ഇടപെടേണ്ടത് സർക്കാരാണെന്ന് സുപ്രീംകോടതി അശോകനോട് പറഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ഷെഫിനും ഹാദിയയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പങ്കാളികൾക്ക് ഇടയിലുള്ള സമ്മതത്തെക്കുറിച്ച് അന്വേഷണം നടത്താൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഹാദിയ കേസിൽ വ്യാഴാഴ്ച വാദം കേട്ട സുപ്രീംകോടതി, കേസ് ഇനി മാർച്ച് എട്ടിന് പരിഗണിക്കുമെന്നും വ്യക്തമാക്കി.

ബലാത്സംഗമല്ല കേസ്...

ബലാത്സംഗമല്ല കേസ്...

ഹാദിയ കേസിൽ മകളുടെ വിവാഹത്തെ സംബന്ധിച്ചുള്ള അശോകന്റെ വാദങ്ങളാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. ഹാദിയയും ഷെഫിനും പരസ്പര സമ്മതത്തോടെയാണ് വിവാഹിതരായതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, ഇത് ബലാത്സംഗ കേസല്ലെന്നും സുപ്രീംകോടതി അശോകനോട് പറഞ്ഞു.

 ചോദ്യം ചെയ്തു...

ചോദ്യം ചെയ്തു...

ഹാദിയയെ സിറിയയിലേക്ക് കടത്തുമെന്നതിനാലാണ് ഹൈക്കോടതി വിവാഹത്തിൽ ഇടപെട്ടതെന്നാണ് അശോകൻ സുപ്രീംകോടതിൽ പറഞ്ഞത്. എന്നാൽ ഈ വാദത്തെ കോടതി ചോദ്യം ചെയ്തു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമായതിനാൽ പങ്കാളികൾക്കിടയിലെ സമ്മതത്തെക്കുറിച്ച് അന്വേഷണം നടത്താനാകുമോ എന്നാണ് കോടതി ചോദിച്ചത്. വിദേശത്തേക്ക് പോകുമെന്ന് വിവരമുണ്ടെങ്കിൽ അത് തടയേണ്ടത് സർക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 നീക്കം ചെയ്തു...

നീക്കം ചെയ്തു...

അതിനിടെ, കഴിഞ്ഞദിവസം നൽകിയ സത്യവാങ്മൂലത്തിൽ നിന്ന് രാഹുൽ ഈശ്വറിനെതിരായുള്ള ആരോപണങ്ങൾ ഹാദിയ പിൻവലിച്ചു. ഈ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് ഹാദിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ ഈ ഭാഗങ്ങൾ സത്യവാങ്മൂലത്തിൽ നിന്ന് നീക്കം ചെയ്തു.

സമ്മർദ്ദം...

സമ്മർദ്ദം...

വൈക്കത്ത് വീട്ടുതടങ്കലിൽ കഴിയുന്നതിനിടെ തന്നെ സന്ദർശിക്കാനെത്തിയ രാഹുൽ ഈശ്വർ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് തിരികെവരാൻ സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു ഹാദിയയുടെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ഈ ഭാഗമാണ് സുപ്രീംകോടതി വ്യാഴാഴ്ച നീക്കം ചെയ്തത്.

 ഇരുവരും...

ഇരുവരും...

ഹാദിയ കേസിൽ വ്യാഴാഴ്ച വാദം കേൾക്കുന്നതിന് മുന്നോടിയായി ഹാദിയയും അശോകനും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിനുപിന്നാലെ കേസിൽ വാദം കേൾക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും അശോകൻ സമർപ്പിച്ചു. എന്നാൽ കേസിൽ വാദം മാറ്റിവെയ്ക്കണമെന്ന ഹർജി കഴിഞ്ഞദിവസം തന്നെ സുപ്രീംകോടതി തള്ളി.

നഷ്ടപരിഹാരം...

നഷ്ടപരിഹാരം...

വീട്ടുതടങ്കലിൽ കഴിയുന്നതിനിടെ പീഡനമേൽക്കേണ്ടി വന്നെന്നും, വീട്ടുകാർ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നുമാണ് ഹാദിയയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. വീട്ടിൽ വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമമുണ്ടായെന്നും, മതംമാറ്റാൻ ശ്രമിച്ചെന്നും ഹാദിയ ആരോപിച്ചിരുന്നു.

ജീവിക്കണം...

ജീവിക്കണം...

ഷെഫിൻ ജഹാനുമായുള്ള വിവാഹ ബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തിൽ അപേക്ഷിച്ചിരുന്നു. തനിക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഷെഫിന്റെ ഭാര്യയായി ജീവിക്കാൻ അനുവദിക്കണമെന്നും ഹാദിയ കോടതിയോട് ആവശ്യപ്പെട്ടു. സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് അടുത്തതവണ വാദം കേൾക്കുമ്പോൾ മറുപടി നൽകണമെന്ന് സുപ്രീംകോടതി അശോകനും എൻഐഎയ്ക്കും വ്യാഴാഴ്ച നിർദേശം നൽകി.

 ലൈംഗിക അടിമ...

ലൈംഗിക അടിമ...

മകളെ സിറിയയിലെ ലൈംഗിക അടിമയാക്കുന്നത് ചിന്തിക്കാൻ പോലുമാകില്ലെന്നായിരുന്നു അശോകൻ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. മകൾ ഇസ്ലാമായി ജീവിക്കുന്നതിൽ എതിർപ്പില്ലെന്നും, എന്നാൽ ഷെഫിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അശോകൻ ആരോപിച്ചിരുന്നു.

കൂടുതൽ വാർത്തകൾ:

ഹാദിയ കേസിൽ വാദം മാറ്റിവെയ്ക്കണമെന്ന് അശോകൻ! നടപ്പില്ലെന്ന് സുപ്രീംകോടതി; വ്യാഴാഴ്ച അവസരം നൽകാം...ഹാദിയ കേസിൽ വാദം മാറ്റിവെയ്ക്കണമെന്ന് അശോകൻ! നടപ്പില്ലെന്ന് സുപ്രീംകോടതി; വ്യാഴാഴ്ച അവസരം നൽകാം...

ഹാദിയ ലൈംഗിക അടിമയാകുന്നത് ചിന്തിക്കാനാവില്ലെന്ന് അശോകൻ! മകൾ ഇസ്ലാമായി ജീവിക്കട്ടെ...ഹാദിയ ലൈംഗിക അടിമയാകുന്നത് ചിന്തിക്കാനാവില്ലെന്ന് അശോകൻ! മകൾ ഇസ്ലാമായി ജീവിക്കട്ടെ...

ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?

English summary
hadiya case hearing in supreme court on thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X