കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അൽഹംദുലില്ലാഹ്! ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിൻ ജഹാൻ; ഇനി ജീവിതം ഹാദിയക്കൊപ്പം...

ഹാദിയ കേസിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് ഷെഫിൻ ജഹാൻ ഫേസ്ബുക്കിലൂടെ പ്രതികരണമറിയിച്ചത്.

Google Oneindia Malayalam News

ദില്ലി: ഹാദിയ-ഷെഫിൻ ജഹാൻ വിവാഹ ബന്ധം സാധുവാക്കിയ സുപ്രീംകോടതി വിധിയിൽ ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിൻ ജഹാൻ. 'അൽഹംദുലില്ലാഹ്, സർവ്വ നാഥന് സ്തുതി, ഞങ്ങളുടെ വിവാഹം സുപ്രീംകോടതി ശരിവച്ചു' എന്നാണ് ഷെഫിൻ ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ഹാദിയ കേസിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് ഷെഫിൻ ജഹാൻ ഫേസ്ബുക്കിലൂടെ പ്രതികരണമറിയിച്ചത്. ഹാദിയ-ഷെഫിൻ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി വ്യാഴാഴ്ച റദ്ദാക്കിയത്. വിവാഹം നിയമപരമാക്കിയ സുപ്രീംകോടതി ഇരുവർക്കും ഒരുമിച്ച് ജീവിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്കിൽ...

ഫേസ്ബുക്കിൽ...

ഏറെനാളുകൾ നീണ്ട നിയമപോരാട്ടത്തിന് ഫലം ലഭിച്ചതിന് പിന്നാലെയാണ് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഷെഫിൻ ജഹാൻ ഫേസ്ബുക്ക് പോസ്റ്റിട്ടത് സന്തോഷകരമായ കോടതി വിധിക്ക് ശേഷം ചുരുക്കം ചില വാക്കുകളിൽ ദൈവത്തിന് നന്ദി പറയുന്നുവെന്ന് മാത്രമായിരുന്നു ഷെഫിന്റെ പ്രതികരണം.

ഒരുമിച്ച്...

ഒരുമിച്ച്...

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹാദിയ-ഷെഫിൻ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി അസാധുവാക്കി വിധി പ്രസ്താവിച്ചത്. വിവാഹം നിയമപരമാണെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവർക്കും ഒരുമിച്ച് ജീവിക്കാമെന്നും വ്യക്തമാക്കി.

 ഷെഫിൻ ജഹാൻ...

ഷെഫിൻ ജഹാൻ...

അതേസമയം, ഷെഫിൻ ജഹാനുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന അന്വേഷണം മുന്നോട്ടുപോകാമെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചത്.

സുപ്രീംകോടതിയിൽ...

സുപ്രീംകോടതിയിൽ...

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാനാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. പിന്നീട് ഈ കേസിൽ ഹാദിയയുടെ പിതാവും കക്ഷിചേർന്നു. തുടർന്ന് വിവിധഘട്ടങ്ങളിലായി കേസിൽ വാദം കേട്ട സുപ്രീംകോടതി ഹാദിയയോട് നേരിട്ട് ഹാജരാകാനും നിർദേശിച്ചു.

ഹാദിയ...

ഹാദിയ...

സുപ്രീംകോടതി നിർദേശപ്രകാരം നേരിട്ട് ഹാജരായ ഹാദിയ, തനിക്ക് സ്വാതന്ത്ര്യം വേണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. ഹാദിയക്ക് പറയാനുള്ളതെല്ലാം കേട്ട സുപ്രീംകോടതി പഠനം തുടരാൻ നിർദേശിച്ചു. തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം ഹാദിയ സേലത്തെ കോളേജിൽ പഠനം പുനരാംരഭിച്ചു.

മതപരിവർത്തനം...

മതപരിവർത്തനം...

സേലത്ത് ഹോമിയോ പഠനം നടത്തുന്ന മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വൈക്കം സ്വദേശി അശോകൻ 2016 ജനുവരിയിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതോടെയാണ് ഹാദിയ കേസിന്റെ തുടക്കം.

മഞ്ചേരിയിലേക്ക്...

മഞ്ചേരിയിലേക്ക്...

ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹാജരായ ഹാദിയ താൻ സ്വന്തം ഇഷ്ടപ്രകാരം പോയെന്നാണ് കോടതിയിൽ പറഞ്ഞത്. തുടർന്ന് ഹാദിയക്ക് മഞ്ചേരി സത്യസരണിയിൽ താമസിച്ച് മതപഠനം തുടരാൻ ഹൈക്കോടതി അനുവാദം നൽകി.

ഡിസംബറിൽ...

ഡിസംബറിൽ...

പിന്നീട് 2016 ഡിസംബറിൽ കേസ് പരിഗണിച്ചപ്പോഴാണ് തന്റെ വിവാഹം കഴിഞ്ഞെന്ന് ഹാദിയ ഹൈക്കോടതിയിൽ പറഞ്ഞത്. മലപ്പുറം കോട്ടക്കലിൽ വച്ച് കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനെയാണ് ഹാദിയ വിവാഹം ചെയ്തത്. എന്നാൽ വിവാഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.

 അസാധുവാക്കി...

അസാധുവാക്കി...

ഹൈക്കോടതി നിർദേശത്തെ തുടർന്ന് കുറച്ചുകാലം എറണാകുളത്തെ ഹോസ്റ്റലിലായിരുന്നു ഹാദിയയുടെ താമസം. പിന്നീട് 2017 മെയ് 24നാണ് ഹാദിയ-ഷെഫിൻ വിവാഹം അസാധുവാണെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

 വീട്ടുതടങ്കൽ...

വീട്ടുതടങ്കൽ...

ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കാനായിരുന്നു ഹൈക്കോടതിയുടെ വിധി. വീട്ടിലേക്ക് പോകാൻ തയ്യാറാകാതിരുന്ന ഹാദിയയെ ബലംപ്രയോഗിച്ചാണ് പോലീസ് വൈക്കത്തേക്ക് കൊണ്ടുപോയത്. ഇതിനുപിന്നാലെയാണ് ഹാദിയ വീട്ടുതടങ്കലിലാണെന്നും ആരോപണമുണ്ടായത്.

ഒടുവിൽ...

ഒടുവിൽ...

വൈക്കത്ത് വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന ഹാദിയക്ക് സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് മോചനം ലഭിച്ചത്. നിലവിൽ സേലം ശിവരാജ് ഹോമിയോ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഹാദിയ കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്.

ഹാദിയയും ഷെഫിനും ഒന്നിച്ചു; വിടില്ലെന്ന് അശോകന്‍; തീവ്രവാദി തന്നെ!! തട്ടിക്കൂട്ട് കല്യാണംഹാദിയയും ഷെഫിനും ഒന്നിച്ചു; വിടില്ലെന്ന് അശോകന്‍; തീവ്രവാദി തന്നെ!! തട്ടിക്കൂട്ട് കല്യാണം

ഹാദിയ കേസിൽ നിർണായക വിധി.. ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം നിയമപരമെന്ന് സുപ്രീം കോടതിഹാദിയ കേസിൽ നിർണായക വിധി.. ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം നിയമപരമെന്ന് സുപ്രീം കോടതി

ഭർത്താവിന്റെ കൂട്ടുകാരനുമായി അവിഹിതം; കാമുകനോടൊപ്പം ജീവിക്കാൻ യുവതി സ്വന്തം മകനോട് ചെയ്തത്... ഭർത്താവിന്റെ കൂട്ടുകാരനുമായി അവിഹിതം; കാമുകനോടൊപ്പം ജീവിക്കാൻ യുവതി സ്വന്തം മകനോട് ചെയ്തത്...

English summary
hadiya case verdict; shefin jahan response through facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X