ഹാദിയ കേസില്‍ വനിതാ കമ്മീഷനും; സന്ദര്‍ശിക്കാന്‍ അനുവദിക്കണം, ഡോക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കും
ദില്ലി: ഹാദിയ കേസില്‍ കക്ഷി ചേരാന്‍ വനിതാ കമ്മീഷന് സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന കമ്മീഷന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അപേക്ഷ സമര്‍പ്പിച്ചത്.
ചട്ടപ്രകാരമുള്ള കടമ നിറവേറ്റാന്‍ അനുവദിക്കണമെന്ന് വനിതാ കമ്മീഷന് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഡോക്ടര്‍ക്കൊപ്പം ഹാദയയെ വൈക്കത്തെ വീട്ടില്‍ സന്ദര്‍ശിക്കുന്നതിന് അനുവദിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഹാദിയയുടെ ഇപ്പോഴത്തെ ശാരീക അവസ്ഥ ഡോക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അപേക്ഷയില്‍ വിശദീകരിക്കുന്നു.

കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായി നടന്ന ഹാദിയയുടെ വിവാഹം അസാധുവാക്കിയാണ് ഹൈക്കോടതി അവരുടെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. ഇപ്പോള്‍ വൈക്കത്തെ വീട്ടിലാണ് ഹാദിയ. അവരെ കാണാന്‍ ആരെയും അനുവദിക്കാത്തത് വിവാദമായിരുന്നു. ഹാദിയയെ കാണുന്നതിന് ഹൈക്കോടതി ആരെയും വിലക്കിയിട്ടില്ലെന്ന് കമ്മീഷന് വ്യക്തമാക്കി.
ഹാദിയയെ കാണാന്‍ അനുവദിക്കുന്നില്ലെന്ന നിരവധി പരാതികള്‍ വനിതാ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്ന് അധ്യക്ഷ എംസി ജോസഫൈന് പറഞ്ഞിരുന്നു. വനിതാ കമ്മീഷന് നിയമത്തിലെ 17 വകുപ്പ് പ്രകാരം ഇത്തരം പരാതികളില്‍ കമ്മീഷന് ഇടപെടാന്‍ സാധിക്കും. രേഖാമൂലം പരാതി ആവശ്യമില്ലെന്നും സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷയില്‍ വ്യക്തമാക്കി.
ഹാദിയ കേസില്‍ യുവതിയുടെ തീരുമാനം നിര്‍ണായകമാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. വിവാഹം, മതംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹാദിയക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി തീരുമാനവും കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications