ഹാദിയ ഇനി പറക്കും കോയമ്പത്തൂരിലേക്ക്... ലക്ഷ്യം സേലം, നടപടികള്‍ വേഗത്തിലാക്കും
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കേരള ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചു
Recommended Video

ദില്ലി: ഹാദിയയെ ഉടന്‍ സേലത്തേക്കു കൊണ്ടുപോവാന്‍ നടപടികള്‍ ആരംഭിച്ചു. കേരള ഹൗസ് അധികൃതര്‍ക്കു ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം ലഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് 1.20നു വിമാന മാര്‍ഗമായിരിക്കും ഹാദിയയെ കോയമ്പത്തൂലെത്തിക്കുക. ഇവിടെ നിന്നും റോഡ് മാര്‍ഗം സേലത്തേക്കു കൊണ്ടുപോവും.
ഹാദിയയെ ഭര്‍ത്താവ് ഷെഫിന് ജഹാനും അച്ഛന് അശോകനുമൊപ്പം വിടാതെ തുടര്‍ പഠനത്തിനായി അയക്കണമെന്ന് തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്നാണ് ഹാദിയയെ സേലത്തേക്കു കൊണ്ടുപോവുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കേരള ഹൗസിലേക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചത്.

ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര പുറപ്പെടും
ഉച്ചയ്ക്ക് ദില്ലിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഹാദിയയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുക. സുരക്ഷാ ഉദ്യോഗസ്ഥരും ഹാദിയക്കൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കുന്നുണ്ട്.
കോയമ്പത്തൂരിലെത്തിയ ശേഷം അവിടെ നിന്നും കനത്ത സുരക്ഷയോടെ തന്നെ ഹാദിയയെ സേലത്തേക്കു കൊണ്ടു പോവുമെന്നാണ് വിവരം.

പഠനം മെഡിക്കല്‍ കോളേജില്‍
സേലത്തെ മെഡിക്കല്‍ കോളേജിലാണ് ഹാദിയ തുടര്‍ പഠനത്തിനെത്തുന്നത്. ഹാദിയക്ക് ഇവിടെ പ്രവേശനത്തിനുള്ള തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.
തുടര്‍ പഠനത്തിനും പ്രവേശനത്തിനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് തിങ്കളാഴ്ച കൂടി കേരള ഹൗസില്‍ കഴിയാന്‍ ഹാദിയയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.

മാതാപിതാക്കളും കേരളത്തിലേക്ക് മടങ്ങും
ഹാദിയയുടെ മാതാപിതാക്കളും ദില്ലിയില്‍ നിന്ന് ഇന്നു തന്നെ കേരളത്തിലേക്കു മടങ്ങുമെന്നാണ് വിവരം. ഉച്ചയ്ക്കുള്ള വിമാനത്തില്‍ ഇവര്‍ കൊച്ചിയിലേക്കു യാത്ര തിരിക്കും.
ശനിയാഴ്ച രാത്രിയോടയാണ് ഹാദിയ മാതാപിതാക്കള്‍ക്കൊപ്പം ദില്ലിയിലെ കേരള ഹൗസിലെത്തിയത്. നേരിട്ടു ഹാജരായി മൊഴി നല്‍കണമെന്ന് ഹാദിയയോട് സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

കേരള പോലീസ് സുരക്ഷയൊരുക്കണം
ഹാദിയയ്ക്കു സുരക്ഷയൊരുക്കാന്‍ കേരള പോലീസിനോടും സുപ്രീം കോടതി തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥരെ മഫ്തിയില്‍ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഹാദിയ സേലത്തെ ഹോസ്റ്റില്‍ എത്തിയാലും കര്‍ശനമായ സുരക്ഷയൊരുക്കാനാണ് കേരള പോലീസ് തീരുമാനിച്ചിരിക്കുന്നത്.

ജനുവരിയില്‍ വീണ്ടും പരിഗണിക്കും
കേസ് ജനുവരി മൂന്നിനു വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയാണ് ഹാദിയയെ സുപ്രീം കോടതി തുടര്‍ പഠനത്തിനായി സേലത്തേക്ക് അയക്കാന്‍ ഉത്തരവിട്ടത്. ഹാദിയക്കു പറയാനുള്ള കേട്ട ശേഷമായിരുന്നു കോടതിയുടെ ഈ തീരുമാനം.
തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നു മണിയോടെയാണ് ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയത്. വന്‍ സുരക്ഷാ അകമ്പടിയോടെയാണ് കേരള ഹൗസില്‍ നിന്നും ഹാദിയയെ സുപ്രീം കോടതിയിലെത്തിച്ചത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications