കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിനിടെ നുഴഞ്ഞുകയറാന്‍ ഹാഫിസ് സെയ്ദ് തീവ്രവാദികളെ ഒരുക്കുന്നു

  • By Gokul
Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജമ്മു കാശ്മീരിലുണ്ടായ പ്രളയത്തിന്റെ മറവിന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കടക്കാന്‍ നൂറുകണക്കിന് തീവ്രവാദികളെ സെയ്ദ് ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഒരുക്കിനിര്‍ത്തിയതായാണ് വിവരം.

പ്രളയത്തില്‍ ഇന്ത്യയുടെ പല സൈനിക ക്യാമ്പുകളും ഒഴുകിപ്പോയിരുന്നു. തന്ത്രപ്രധാന മേഖലകളില്‍ സൈന്യത്തിന്റെ ശ്രദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് നീങ്ങിയതോടെ ഇതുവഴി ഇന്ത്യയിലേക്ക് കടക്കുക എളുപ്പമാകുമെന്നാണ് തീവ്രവാദികളുടെ കണക്കു കൂട്ടല്‍. നുഴഞ്ഞുകയറ്റാക്കാരെ പ്രതിരോധിക്കാന്‍ സൈന്യം പരിശോധന കര്‍ശനമാക്കുന്നുണ്ടെങ്കിലും പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയുക ശ്രമകരമാണ്.

hafiz-saeed

ഹാഫിസ് സെയ്ദ് പാക് സൈന്യത്തോടൊപ്പം ഇന്ത്യന്‍ അതിര്‍ത്തിയിലുള്ളതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇക്കാര്യം പാക്കിസ്ഥാന്‍ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെയ്ദിന് പാക്കിസ്ഥാനിലെ ഏതു സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനും അനുവാദമുണ്ടെന്നായിരുന്നു ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ പ്രതികരിച്ചത്.

ഇന്ത്യയിലെ നദികളില്‍ നിന്നും മുന്നറിയിപ്പില്ലാതെ പാക്കിസ്ഥാനിലേക്ക് വെള്ളം തുറന്നുവിടുന്നതായി ഹാഫിസ് സെയ്ദ് ഇതിനിടെ ആരോപിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഇത്തരം പ്രതികരണം നടത്തി ജനങ്ങളുടെ വൈകാരിക പിന്തുണ നേടുകയാണ് തീവ്രവാദത്തിന് പരിശീലനം സംഘടിപ്പിക്കുന്ന ഹാഫിസ് സെയ്ദിന്റെ ലക്ഷ്യം.

English summary
Hafiz Saeed blames India for devastating floods in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X