ആ അക്കൗണ്ട് എന്റേതല്ല; മോദി സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുന്നു: ഹാഫിസ് സയ്യിദ്
ദില്ലി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലഷ്കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫീസ് സയീദ് രംഗത്ത്. ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ഹാഫിസ് സയീദ് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.
ഒരു വ്യാജ അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് പൊക്കിപ്പിടിച്ചാണ് തനിക്ക് ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധമുണ്ട് എന്ന് പറയുന്നത്. ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളെ വിഡ്ഡികളാക്കുന്നത് എന്നതിന് തെളിവാണ് ഈ സംഭവമെന്നും ഹാഫിസ് സയീദ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞു.

രാജ്നാഥ് സിങ് പറഞ്ഞത്
ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തീവ്രവാദ ബന്ധമുണ്ടെന്നായിരുന്നു രാജ്നാഥ് സിങ് ആരോപിച്ചത്. ഒരു ട്വീറ്റിനെ ഉദ്ധരിച്ചായിരുന്നു സിങിന്റെ ഈ വാക്കുകള്‍.

ഏതാണാ ട്വീറ്റ്
ഹഫീസ് സയീദ് ജെയുഡി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് നമ്മുടെ പാക് അനുകൂല ജെഎന്‍യു സഹോദരന്മാര്ക്കായി സപ്പോര്‍ട്ട് എന്ന തരത്തിലുള്ള സന്ദേശം എത്തിയത്.

തെളിവുണ്ടോ
ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സിങിന്റെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു

ഇത് ഹാഫിസ് സയീദോ
ഈ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പാക് ബന്ധമുണ്ടെന്ന് ആരോപിച്ചത്. എന്നാല്‍ ഹാഫിസ് സയീദിന്റെ യഥാര്‍ത്ഥ ട്വിറ്റര്‍ അക്കൗണ്ട് @HSaeedOfficial എന്ന പേരിലാണ്. ഇക്കാര്യം അറിഞ്ഞിട്ടും രാജ്നാഥ് സിങ് കള്ളം പറയുകയായിരുന്നു ആരോപണം.

അതും എ ബി വി പിക്കാരോ
ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ ബി വി പി പ്രവര്‍ത്തകരാണ് എന്ന് ആരോപമണമുണ്ട്. അത് പോലെ തന്നെ എ ബി വി പിക്കാരുടെ മറ്റൊരു അഭ്യാസമാണ് ഈ ട്വീറ്റും എന്നാണ് ആക്ഷേപം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications