കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ അക്കൗണ്ട് എന്റേതല്ല; മോദി സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുന്നു: ഹാഫിസ് സയ്യിദ്

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫീസ് സയീദ് രംഗത്ത്. ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഹാഫിസ് സയീദ് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

ഒരു വ്യാജ അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് പൊക്കിപ്പിടിച്ചാണ് തനിക്ക് ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധമുണ്ട് എന്ന് പറയുന്നത്. ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളെ വിഡ്ഡികളാക്കുന്നത് എന്നതിന് തെളിവാണ് ഈ സംഭവമെന്നും ഹാഫിസ് സയീദ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞു.

രാജ്‌നാഥ് സിങ് പറഞ്ഞത്

രാജ്‌നാഥ് സിങ് പറഞ്ഞത്

ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തീവ്രവാദ ബന്ധമുണ്ടെന്നായിരുന്നു രാജ്‌നാഥ് സിങ് ആരോപിച്ചത്. ഒരു ട്വീറ്റിനെ ഉദ്ധരിച്ചായിരുന്നു സിങിന്റെ ഈ വാക്കുകള്‍.

ഏതാണാ ട്വീറ്റ്

ഏതാണാ ട്വീറ്റ്

ഹഫീസ് സയീദ് ജെയുഡി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് നമ്മുടെ പാക് അനുകൂല ജെഎന്‍യു സഹോദരന്മാര്‍ക്കായി സപ്പോര്‍ട്ട് എന്ന തരത്തിലുള്ള സന്ദേശം എത്തിയത്.

തെളിവുണ്ടോ

തെളിവുണ്ടോ

ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സിങിന്റെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു

ഇത് ഹാഫിസ് സയീദോ

ഇത് ഹാഫിസ് സയീദോ

ഈ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പാക് ബന്ധമുണ്ടെന്ന് ആരോപിച്ചത്. എന്നാല്‍ ഹാഫിസ് സയീദിന്റെ യഥാര്‍ത്ഥ ട്വിറ്റര്‍ അക്കൗണ്ട് @HSaeedOfficial എന്ന പേരിലാണ്. ഇക്കാര്യം അറിഞ്ഞിട്ടും രാജ്‌നാഥ് സിങ് കള്ളം പറയുകയായിരുന്നു ആരോപണം.

അതും എ ബി വി പിക്കാരോ

അതും എ ബി വി പിക്കാരോ

ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ ബി വി പി പ്രവര്‍ത്തകരാണ് എന്ന് ആരോപമണമുണ്ട്. അത് പോലെ തന്നെ എ ബി വി പിക്കാരുടെ മറ്റൊരു അഭ്യാസമാണ് ഈ ട്വീറ്റും എന്നാണ് ആക്ഷേപം.

English summary
Reacting on Union Home Minister Rajnath Singh's statement on JNU protest, LeT founder Hafiz Saeed said that alleging him for JNU protests "based on a fake twitter account is a primeexample of how Indian government fools its own people".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X