കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ യുപിയിൽ പാക് പതാക ഉയർന്നു, കാരണം ഹാഫീസ് സയീദിന്റെ മോചനം...

പിയിലെ ശിവപുരി ഏരിയയിലെ ബീഗംബാഗ് കേളനിയിലെ ഒരു കൂട്ടം ജനങ്ങളാണ് സയീദിന്റെ മോചനത്തിൽ ആഘോഷിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

ലഖിംപൂർ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസുത്രകനായ ഹാഫിസ് സയീദിന്റെ മോചനത്തിൽ പാക് പതാക ഉയർത്തിയും സിന്ദാബാദ് വിളിച്ച് ആഘോഷിച്ചും ഉത്തർപ്രദേശിലെ ഒരു നഗരം. യുപിയിലെ ശിവപുരി ഏരിയയിലെ ബീഗംബാഗ് കേളനിയിലെ ഒരു കൂട്ടം ജനങ്ങളാണ് സയീദിന്റെ മോചനത്തിൽ ആഘോഷിക്കുന്നത്.

 ജീവിക്കാൻ ആൺതുണ വേണോ!! പെൺകുട്ടികളെ സിംഗിളായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇവയൊക്കെ... ജീവിക്കാൻ ആൺതുണ വേണോ!! പെൺകുട്ടികളെ സിംഗിളായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇവയൊക്കെ...

sayeed

ഇവർ പാകിസ്താന്റെ പതാക ഉയർത്തുകയും സയീദിന് അനുകൂലമായി മുദ്രവാക്യങ്ങൾ വിളിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് കോളനി അധികാരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കേളനിയിൽ വിമത സംഘം നുഴഞ്ഞു കയറിയിട്ടുണ്ടെന്നുള്ള സൂചനയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നു കോളനി അധികൃതർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സയീദിനെ അനുകൂലിച്ച് യുവാക്കൾ

സയീദിനെ അനുകൂലിച്ച് യുവാക്കൾ

ബീഗം ബാഗിലെ ഇരുപത്തഞ്ചോളം യുവാക്കളാണ് ഹാഫിസ് സയീദിന്റെ മോചനത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. എന്നാൽ ഇതു സംബന്ധമായ വിവരം രാവിലെ തന്നെ പോലീസിനു ലഭിച്ചിരുന്നു. എന്നാൽ ഇതിനെ ഗൗരവമായി ആദ്യ കണ്ടിരുന്നില്ല. തുടർന്ന് ജില്ല മജിസ്ട്രേറ്റ് നൽകിയ വിവരത്തെ പോലീസ് സംഭവ സ്ഥലത്തെത്തിയത്. സ്ഥലത്ത് സ്ഥാപിച്ചിരുന്ന പച്ചകൊടികൾ ഒഴിവാക്കുകയും ചെയ്തിരുന്നു

ആഘോഷത്തിൻരെ ദൃശ്യങ്ങൾ പുറത്ത്

ആഘോഷത്തിൻരെ ദൃശ്യങ്ങൾ പുറത്ത്

ഭീകരൻ ഹാഫീസ് സയീദിന്റെ മോചനത്തിൽ ആഹ്ലാദം പങ്കുവെയ്ക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്. പതാക വീശുന്നതും പാകിസ്താന് ജയ് വിളിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നു. അതെ സമയം ജനങ്ങൾ ദേശവിരുദ്ധ നിലപാട് സ്വീകരിച്ചതായി അറിയില്ലെന്നും ജുലൂസ് ഇ മുഹമ്മദി ആഘോഷത്തിന്റെ ഭാഗമായാണ് പച്ച പൊടി ഉയർത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

ഇന്ത്യയെ വെല്ലുവിളിച്ച് സയീദ്

ഇന്ത്യയെ വെല്ലുവിളിച്ച് സയീദ്

ഹാഫിസ് സയീദിന്റെ വിവാദ വിഡിയോ പുറത്തായിട്ടുണ്ട്. പാകിസ്താനിൽ വീട്ടു തടങ്കലിൽ നിന്ന് മോചിതനായതിന്റെ തൊട്ടു പിന്നാലെയാണ് പ്രകോപനപരമായ വിഡിയോ പുറത്ത് വന്നത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമെന്ന് ഹാഫീസ് സയീദ് വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ തന്നെയും തന്റെ സമുദായത്തെയും സഹായിക്കാന്‍ താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മോചനം ഇന്ത്യയ്ക്ക് കിട്ടിരിക്കുന്ന തിരിച്ചടിയാണെന്നും സയീദ് വിഡിയോയിൽ പരാമർശിക്കുന്നുണ്ട്.

പാകിസ്താനെതിരെ ഇന്ത്യ

പാകിസ്താനെതിരെ ഇന്ത്യ

ഹാഫിസ് സയീദിനെ വിട്ടയച്ച പാക് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്താൻ ലോകസമൂഹത്തെ കബിളിപ്പിക്കുന്നതിന്റെ വ്യക്തമായമായ സൂചനയാണ് ഇപ്പോൾ വെളിവായിരിക്കുന്നതെന്നു ഇന്ത്യ പറഞ്ഞിരുന്നു. ഭീകരർക്ക് ഒരു തരത്തിലുള്ള സഹായ സഹകരണങ്ങൾ നൽകില്ലെന്നു പാക് മണ്ണിൽ ഭീകരരെ വളരാൻ അനുവദിക്കില്ലെന്നുമുള്ള വാക്ക് പാലിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.

വീട്ടു തടങ്കലിൽ

വീട്ടു തടങ്കലിൽ

യുഎസ് സമ്മർദ്ദത്തെ തുടർന്നാണ് പാക് സർക്കാർ സയീദിനെ വീട്ടു തടങ്കലിലാക്കിയത്. ജനുവരി 31 മുതൽ വീട്ടു തടങ്കലിൽ കഴിയുന്ന ഹഫിസ് സയീദിനെ വിട്ടയക്കാൻ പക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യറി റിവ്യൂ ബോർഡാണ് ഉത്തരവിട്ടത്. മുംബൈ ഭീകരാക്രമണ കേസിൽ സയീദിന്റെ പങ്ക് വ്യക്തമായതിനെ തുടർന്ന് അമേരിക്ക ഇയാളുടെ തലയ്ക്ക് 1 കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.

English summary
Some persons in Uttar Pradesh's Lakhimpur city allegedly celebrated 26/11 Mumbai terror attack mastermind and JuD chief Hafiz Saeed's release from house arrest in Pakistan. The situation was immediately diffused after the intervention of the district administration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X