കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ വെല്ലുവിളിച്ച് ഹാഫിസ് സയീദ്; കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടും...

കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമെന്ന് ഹാഫീസ് സയീദ് വീഡിയോയിൽ പറയുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഹാഫിസ് സയീദിന്റെ വിഡിയോ പുറത്ത്. പാകിസ്താനിൽ വീട്ടു തടങ്കലിൽ നിന്ന് മോചിതനായതിന്റെ തൊട്ടു പിന്നാലെയാണ് പ്രകോപനപരമായ വിഡിയോ പുറത്ത് വന്നത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമെന്ന് ഹാഫീസ് സയീദ് വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ തന്നെയും തന്റെ സമുദായത്തെയും സഹായിക്കാന്‍ താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ഒടുവിൽ മ്യാൻമാർ സർക്കാരിന്റെ മനസുമാറി , റോഹിങ്ക്യൻ ജനങ്ങൾക്ക് നാട്ടിലേയ്ക്ക് മടങ്ങാം, കാരണം..ഒടുവിൽ മ്യാൻമാർ സർക്കാരിന്റെ മനസുമാറി , റോഹിങ്ക്യൻ ജനങ്ങൾക്ക് നാട്ടിലേയ്ക്ക് മടങ്ങാം, കാരണം..

sayeed

തന്നെ തടവിലാക്കാൻ ഇന്ത്യ ചെയ്യാവുന്നതെല്ലാം ചെയ്തു അതൊക്കെ ഫലം കാണാതെ പോയി. കശ്മീരന്റെ പേരിലാണ് ഇന്ത്യ തന്നെ വിടാതെ പിന്തുടരുന്നതെന്നും സയീദ് വിഡിയോയിൽ പറയുന്നുണ്ട്. കൂടാതെ സയീദിനെ മോചിപ്പിക്കാൻ ഉത്തരവിട്ട ജഡ്ജിമാർക്കും നന്ദി അറിയിക്കുന്നുമുണ്ട്.

ഉത്തരകൊറിയയും ക്യൂബയും കൈകോർക്കുന്നു, ട്രംപിന് ഇനി കഷ്ടകാലം, ഏഷ്യൻ സന്ദർശനം ചീറ്റിപ്പോയിഉത്തരകൊറിയയും ക്യൂബയും കൈകോർക്കുന്നു, ട്രംപിന് ഇനി കഷ്ടകാലം, ഏഷ്യൻ സന്ദർശനം ചീറ്റിപ്പോയി

എന്നാൽ പാക് നടപടിക്കെതിരെ ഇന്ത്യയും അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളിനെയാണ് പാകിസ്താൻ സ്വതന്ത്രനാക്കിയിരിക്കുന്നത്. ഭീകരർക്കെതിരെ മൃദുസമീപനമാണ് പാക് സർക്കാർ സ്വീകരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസും ഐക്യരാഷ്ട്രസഭയും ചേർന്ന് ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയെയാണ് പാകിസ്താൻ മോചിപ്പിച്ചിരിക്കുന്നത്.

English summary
Soon after his release from house arrest, 26/11 Mumbai attacks mastermind Hafiz Saeed vowed to work for the 'freedom of Kashmir'.I am fighting for Kashmir's independence. I pray to god that may He help me and my community in getting the freedom for Kashmir," he said in a video message.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X