Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരൂഹത മാറുന്നു!!പ്രേതവും ഭൂതവും മന്ത്രവാദിയുമല്ല!!മുടി മുറിച്ചത് സഹോദരന്‍മാര്‍!!

മറ്റു സ്ഥലങ്ങളില്‍ ദുരൂഹത മാറുന്നില്ല

ദില്ലി: ഒടുവില്‍ മുടിമുറിക്കല്‍ സംഭവത്തിനു പിന്നിലെ ദുരൂഹത മാറുന്നു, പക്ഷേ ദില്ലിയില്‍ മാത്രം. ദില്ലിയില്‍ ഉറങ്ങിക്കിടന്ന 14 കാരിയുടെ മുടി മുറിച്ചത് സഹോദരന്‍മാരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ദില്ലിയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കേസിന്റെ ചുരുളഴിഞ്ഞു. സംഭവത്തിനു പിന്നില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടി പിറ്റേന്ന് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ മുറിക്കപ്പെട്ട രീതിയില്‍ കാണപ്പെടുന്ന അസാധാരണ സംഭവം ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ ദുരൂഹതയായിത്തന്നെ തുടരുകയാണ്. ദില്ലിയിലെ സംഭവത്തിനു പിന്നിലെ കാരണം വെളിപ്പെട്ടെങ്കിലും മറ്റു കേസുകളില്‍ ഇതു വരെ അന്വേഷണത്തെ സഹായിക്കുന്ന യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ഇത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുകയാണ്.

ദില്ലിയില്‍ സംഭവിച്ചത്

ദില്ലിയില്‍ സംഭവിച്ചത്

തെക്കന്‍ ദില്ലിയിലുള്ള 14 കാരിയുടെ മുടിയാണ് മുറിച്ച രീതിയില്‍ കാണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. എന്നാല്‍ തന്റെ സമീപം ആരും ഇല്ലായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നാണ് മുടി മുറിച്ചത് പെണ്‍കുട്ടിയുടെ 10 വയസ്സുകാരനായസഹോദരനും അടുത്ത ബന്ധുവായ ആണ്‍കുട്ടിയും ചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തിയത്

ഇരുവരും ഒപ്പിച്ച കുസൃതി

ഇരുവരും ഒപ്പിച്ച കുസൃതി

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ മുടി മുറിച്ചിട്ട രീതിയില്‍ കാണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുവും ചേര്‍ന്നൊപ്പിച്ച കുസൃതിയായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇക്കാര്യം എഴുതി നല്‍കുകയും പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

ദുരൂഹത തുടരുന്നു

ദുരൂഹത തുടരുന്നു

ദില്ലിയിലെ കേസ് അവസാനിച്ചെങ്കിലും മറ്റു സ്ഥലങ്ങളില്‍ ഇതു സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. ആഗ്ര, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും മുടി മുറിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സ്ത്രീകള്‍ സ്വയം മുറിച്ചതാണെന്നോ മറ്റാരെങ്കിലും മുറിച്ചതോ ആവാമെന്നാണ് പോലീസ് പറയുന്നത്. തെളിവുകള്‍ ഒന്നും ലഭിച്ചിട്ടുമില്ല. ലഭിച്ച പരാതികളിന്‍മേല്‍ പോലീസ് അന്വേഷണം തുടരുകയാണ്. ദില്ലിയിലേതു പോലെ തന്നെ സ്ത്രീകളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയുമാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

വൃദ്ധയെ കൊലപ്പെടുത്തി

വൃദ്ധയെ കൊലപ്പെടുത്തി

അതേസമയം, ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിക്കുന്ന ദുര്‍ മന്ത്രവാദിനിയെന്നാരോപിച്ച് ആഗ്രയില്‍ ദളിത് വൃദ്ധയെ തല്ലിക്കൊന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. സവര്‍ണ വിഭാഗത്തിലെ ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചാണ് വൃദ്ധയെ കൊലപ്പെടുത്തിയത്. മാന്‍ ദേവി (60) ആണ് കൊല്ലപ്പെട്ടത്. ബംഗേല്‍ സമുദായത്തില്‍ പെട്ടവരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൃദ്ധ മാനസിക രോഗമുള്ളയാള്‍

വൃദ്ധ മാനസിക രോഗമുള്ളയാള്‍

എന്നാല്‍ വൃദ്ധ വഴി തെറ്റി സവര്‍ണ വിഭാഗം താമസിക്കുന്ന പ്രദേശത്ത് എത്തിയതാണെന്നും അത് കാലില്‍ വീണു പറഞ്ഞിട്ടും ജനക്കൂട്ടം മാന്‍ ദേവിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും മരുമകള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മാന്‍ ദേവി മാനസിക രോഗമുള്ളയാളായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അസാധാരണ സംഭവം തുടരുന്നു

അസാധാരണ സംഭവം തുടരുന്നു

എന്നാല്‍ വൃദ്ധയുടെ മരണത്തിനു ശേഷവും ഡസന്‍ കണക്കിന് സമാനമായ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗോസ്റ്റ് ബാര്‍ബറിനെ പ്രതിരോധിക്കാന്‍ ആഗ്രയിലെ ജനങ്ങള്‍ വീടുകളില്‍ മഞ്ഞള്‍. മൈലാഞ്ചി, നാരങ്ങ, മുളക് എന്നിവ ഉപയോഗിക്കുകയാണ്. ഇവ ഉപയോഗിച്ചാല്‍ പ്രേതശല്യം ഉണ്ടാകില്ലെന്ന വിശ്വാസമാണ് ഇവര്‍ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+