കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പതി ക്ഷേത്രത്തില്‍ രണ്ടുമാസത്തെ മുടി വിറ്റത് 17.82 കോടി രൂപയ്ക്ക്

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ദേവസ്ഥാനത്ത് ഭക്തര്‍ നേര്‍ച്ചയായി നല്‍കുന്ന മുടി വിറ്റഴിച്ചത് 17.82 കോടി രൂപയ്ക്ക്. നേര്‍ച്ചയുടെ ഭാഗമായി ഭക്തര്‍ തലമുണ്ഡനം ചെയ്യുന്നത് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പതിവാണ്. ഈ മുടി പിന്നീട് ലേലം ചെയ്ത് വിറ്റഴിക്കുകയാണ് പതിവ്. ഇതിലൂടെ കോടിക്കണക്കിന് രൂപ തിരുമല തിരുപ്പതി ദേവസ്ഥനത്തിന് ലഭിക്കുന്നു.

മാസാവസാനമുള്ള യോഗത്തിനുശേഷം ടിടിഡി ബോര്‍ഡ് ചെയര്‍മാന്‍ ചദാലവദ കൃഷ്ണമൂര്‍ത്തിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ജൂലൈ മാസം 11.88 കോടി രൂപയുടെയും ഓഗസ്ത് മാസം 5.94 കോടി രൂപയുടെയും മുടി വിറ്റഴിച്ചതായി കൃഷ്ണമൂര്‍ത്തി അറിയിച്ചു.

tirupati

2016-2017 വര്‍ഷത്തില്‍ 150 കോടി രൂപയുടെ മുടി വില്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടടിഡി ഓഫീസര്‍ ഡോ. തലാരി രവി പറഞ്ഞു. ഈ വര്‍ഷം 11.28 കോടി രൂപയുടെ 39.32 ലക്ഷം ലിറ്റര്‍ പാല്‍ ഭക്തര്‍ക്ക് വിതരണം ചെയ്യാനായി വാങ്ങിക്കാന്‍ തീരുമാനിച്ചു. 2016-17 വര്‍ഷത്തില്‍ 2,678 കോടിരൂപയുടെ ബഡ്ജറ്റ് ആണ് ക്ഷേത്ര ഭരണസമിതി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രമാണ് തിരുപ്പതിയിലേത്.

ഓരോ വര്‍ഷവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 മില്യണ്‍ ഭക്തജനങ്ങളാണ് ഇവിടെ എത്തുന്നത്. തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനും മറ്റുമായി ക്ഷേത്രത്തിലെത്തുന്നവര്‍ ഇവിടെവെച്ച് തലമുണ്ഡനം ചെയ്യുന്നു. 2,000 ത്തോളം വര്‍ഷം പഴക്കുമുള്ള മലമുകളിലെ ഈ ക്ഷേത്രം ലോകപ്രസിദ്ധമാണ്.

English summary
Hair offering at Balaji temple fetch Rs 17.82 cr in 2 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X